മുംബൈ: മുംബൈയില്‍ കൊവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ച ഡോക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഷീല്‍ഡ് വാക്സിനാണ് ആരോഗ്യപ്രവര്‍ത്തകന് നല്‍കിയത്. വാക്സിന്‍ സ്വീകരിച്ചാലും കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
മുംബൈയിലെ ബി.വൈ.എല്‍ നായര്‍ ആശുപത്രിയിലെ ഡോക്ടര്‍ക്കാണ് കൊവിഡ് പൊസിറ്റീവായത്. വാക്സിന്‍ സ്വീകരിച്ച് പത്തുദിവസത്തിനുശേഷമാണ് ആരോഗ്യപ്രവര്‍ത്തകന് രോഗംബാധിക്കുന്നത്. സെവന്‍ഹില്‍സ് ആശുപത്രിയില്‍ പ്രവേശിച്ച ഡോക്ടറുടെ ആരോഗ്യനില തൃപ്തികരമാണ്.
വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചതിനുശേഷം കോവിഡ് ബാധിക്കുന്നതില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മഹാരാഷ്ട്ര ആരോഗ്യവകുപ്പ് അറിയിച്ചു. കോവിഡ് വാക്സീന്റെ രണ്ടാമത്തെ ഡോസ് സ്വീകരിച്ചതിനുശേഷം പതിനഞ്ച് ദിവസം കഴിഞ്ഞാല്‍ മാത്രമേ ആന്റിബോഡി ശരീരത്തില്‍ കണ്ടുതുടങ്ങുളളൂ.
ഈ സാഹചര്യത്തില്‍ വാക്സീന്‍ സ്വീകരിക്കുന്നുവര്‍ കര്‍ശനമായി മുന്‍കരുതലുകള്‍ എടുക്കണമെന്നും ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു.