തൃശൂര്‍: കൊവിഡ് രണ്ടാം തരംഗത്തില്‍ രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിലും പൊതുജനങ്ങളെ ഉള്‍ക്കൊള്ളിച്ച നടത്തുന കുംഭമേളയേയും തൃശൂര്‍ പൂരത്തേയും വിമര്‍ശിച്ച് സംവിധായകന്‍ ഡോ.ബിജു.
അവിടെ കുംഭമേളയും ഇവിടെ തൃശൂര്‍ പൂരവും എന്തു മനോഹരമായ നാടെന്ന് ഡോ. ബിജു വിമര്‍ശിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഭരണാധികാരികളെയും രാഷ്ട്രീയകാരെയും ഉത്സവപ്രേമികളെയും രൂക്ഷമായി വിമര്‍ശിച്ച് ഡോ. ബിജു രംഗത്തെത്തിയത്.
ഡോ. ബിജുവിന്റെ ഫേസ്ബുക്ക് കുറിപ്പ്:
ഇലക്ഷന്‍ മാമാങ്കം കഴിഞ്ഞു… ഇനി….
അവിടെ കുംഭ മേള… ഇവിടെ തൃശൂര്‍ പൂരം….
എന്തു മനോഹരമായ നാട്…. ഏതു നൂറ്റാണ്ടിലാണാവോ ഈ മനുഷ്യന്മാരും ഭരണാധികാരികളും രാഷ്ട്രീയക്കാരും ഉത്സവ പ്രേമികളും ജീവിക്കുന്നത്….ഇവരൊക്കെയാണ് യഥാര്‍ഥ വൈറസുകള്‍…
കൊറോണ വൈറസ് ഇവര്‍ക്ക് മുന്‍പില്‍ തലകുനിക്കണം …
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News