ചുംബനം വേണ്ട, മാസ്‌ക് ധരിച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാം; ശ്രദ്ധേയമായ നിരീക്ഷണവുമായി ഡോക്ടര്‍
കൊവിഡ് വ്യാപനം തടയാന്‍ ആരോഗ്യ വിദഗ്ധര്‍ മുന്നോട്ടു വയ്ക്കുന്ന പ്രതിരോധ മാര്‍ഗങ്ങളില്‍ സുപ്രധാനമായ ഒന്നാണ് മാസ്‌ക് ധരിക്കല്‍. ഇതില്‍ വിട്ടുവീഴ്ചകള്‍ പാടില്ലെന്നും ആരോഗ്യ വിദഗ്ധര്‍ ആവര്‍ത്തിച്ച് പറയുന്നത്. വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോകമെങ്ങും വലിയ ചര്‍ച്ചയായ വിഷയമായിരുന്നു കൊവിഡ് കാലത്തെ ലൈംഗിക ബന്ധം.
ഇപ്പോഴിതാ ശ്രദ്ധേയമായൊരു നിരീക്ഷണവുമായി രംഗത്തെത്തിയിരിക്കുകയാണ് കാനഡയിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍. ദമ്പതികള്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുമ്പോള്‍ മാസ്‌ക് ധരിക്കണമെന്ന നിര്‍ദ്ദേശമാണ് ഡോക്ടര്‍ മുന്നോട്ടു വയ്ക്കുന്നത്. കാനഡയിലെ ചീഫ് മെഡിക്കല്‍ ഓഫീസറായ ഡോ. തെരേസ ടാമാണ് ശ്രദ്ധേയ നിരീക്ഷണം നടത്തിയത്.
ചുംബനം ഒഴിവാക്കണമെന്ന് തെരേസ പറയുന്നു. പങ്കാളികള്‍ തമ്മില്‍ മുഖാമുഖം വരുമ്പോള്‍ കൊവിഡ് പകരാന്‍ സാധ്യതയുണ്ട്. അതേസമയം ശുക്ലം, യോനീ സ്രവം എന്നിവ വഴി കൊവിഡ് വരാന്‍ സാധ്യത വളരെ കുറവാണെന്ന് ഡോക്ടര്‍ വ്യക്തമാക്കുന്നു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യകരമായ ലൈംഗികത വളരെ പ്രധാനമാണെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു.