EntertainmentNews

വിവാഹിതനായ നടനുമായി ഞാൻ ഒരിക്കലും ഡേറ്റ് ചെയ്തിട്ടില്ല; അനാവശ്യമായി എന്റെ പേര് വലിച്ചിഴയ്ക്കരുത്; ഞാന്‍ ശക്തയും സ്വതന്ത്ര്യയുമായ സ്ത്രീയാണ്; ഗോസിപ്പിൽ പ്രതികരിച്ച് നടി ദിവ്യഭാരതി

തമിഴ് ഇൻഡസ്ട്രയിലെ പ്രമുഖ സം​ഗീത സംവിധായകൻ ജി.വി. പ്രകാശുമായി തനിക്ക് ബന്ധമുണ്ടെന്ന ഗോസിപ്പ് വാർത്തകളിൽ ശക്തമായ മറുപടിയുമായി നടി ദിവ്യഭാരതി. തനിക്ക് ബന്ധമില്ലാത്ത കാര്യങ്ങളിലേക്കാണ് വലിച്ചിഴയ്ക്കപ്പെടുന്നുവെന്ന് അവർ പറഞ്ഞു. ഇത്തരം ആരാപണങ്ങളിലൂടെ തന്റെ പ്രശസ്തിക്ക് മങ്ങലേൽക്കാൻ അനുവദിക്കില്ലെന്നും ഇൻസ്റ്റാ​ഗ്രാം സ്റ്റോറിയിൽ ദിവ്യഭാരതി പറഞ്ഞു. ജി.വി. പ്രകാശിന്റെ വിവാഹമോചനത്തിന് കാരണം ദിവ്യയാണെന്നും നേരത്തേ അഭ്യൂഹങ്ങളുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് അവർ മറുപടിയുമായെത്തിയത്.

"അടിസ്ഥാനരഹിതമായ ആരോപണങ്ങളുന്നയിച്ച് എന്റെ പ്രശസ്തിക്ക് മങ്ങലേല്‍പ്പിക്കാന്‍ ഞാന്‍ അനുവദിക്കുകയില്ല. ഞാന്‍ ശക്തയും സ്വതന്ത്ര്യയുമായ സ്ത്രീയാണ്. ഗോസിപ്പിന്റെ അടിസ്ഥാനത്തില്‍ എന്നെ നിര്‍വചിക്കരുത്. നെഗറ്റിവിറ്റി പ്രചരിപ്പിക്കുന്നതിനു പകരം നല്ല ഒരു ലോകം കെട്ടിപ്പടുക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. എന്റെ അതിർവരമ്പുകളെ മാനിക്കൂ. ഈ വിഷയത്തില്‍ എന്റെ ആദ്യത്തെയും അവസാനത്തെയും പ്രതികരണമാണിത്. നന്ദി". ദിവ്യഭാരതി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker