KeralaNews

വാഹനാപകടത്തിൽ സിനിമ സംവിധായകൻ സന്ധ്യ മോഹൻ ഉൾപ്പെടെ ആറ് പേർക്ക് പരിക്ക്

തൃശ്ശൂര്‍: പെരിഞ്ഞനത്തുണ്ടായ വാഹനാപകടത്തിൽ സിനിമ സംവിധായകൻ സന്ധ്യ മോഹൻ ഉൾപ്പെടെ ആറ് പേർക്ക് പരിക്ക്.പെരിഞ്ഞനം സെൻ്ററിന് വടക്ക് ദേശീയ പാതയിൽ ടെമ്പോ ട്രാവലറും, കാറും, ബൈക്കും കൂട്ടിയിടിച്ചായിരുന്നു അപകടം.

കാറിലുണ്ടായിരുന്ന സംവിധായകൻ എറണാകുളം സ്വദേശി സന്ധ്യ മോഹൻ , ബൈക്കിലുണ്ടായിരുന്ന പെരിഞ്ഞനം പൊന്മാനിക്കുടം സ്വദേശി ഗീത പുഷ്പൻ , ട്രാവലറിലുണ്ടായിരുന്ന തളിക്കുളം സ്വദേശികളായ നാല് പേർക്കുമാണ് പരിക്കേറ്റത്.

സന്ധ്യ മോഹനെയും, ഗീതാ പുഷ്പനെയും കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിലും , ട്രാവലറിലുണ്ടായിരുന്നവരെ ഇരിങ്ങാലക്കുടയിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker