KeralaNews

നവകേരള സദസിലെ ‘രക്ഷാപ്രവര്‍ത്തനം’ പോലീസുകാര്‍ക്ക് ഗുഡ്‌സര്‍വ്വീസ് എന്‍ട്രിയ്ക്ക് നിര്‍ദ്ദേശം

തിരുവനന്തപുരം: നവകേരള സദസുമായി ബന്ധപ്പെട്ട് ക്രമസമാധാന പാലനത്തിൽ മികച്ച സേവനം നടത്തിയ ഉദ്യോഗസ്ഥർക്ക് ഗുഡ് സർവീസ് എൻട്രി നൽകാൻ നിർദ്ദേശം. കാസർകോട് മുതൽ തിരുവനന്തപുരം വരെ നീണ്ടുനിന്ന നവകേരള സദസിൽ ക്രമസമാധാന ചുമതല നന്നായി നിറവേറ്റിയ സിവിൽ പൊലീസ് ഓഫീസർ മുതൽ മുകളിലേക്കുള്ള ഉദ്യോഗസ്ഥർക്ക് ഗുഡ് സർവീസ് എൻട്രി നൽകാനാണ് എസ് പിമാർക്കും ഡി ഐ ജിമാർക്കും ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ അജിത്ത് കുമാർ നിർദ്ദേശം നൽകിയിരിക്കുന്നത്.

നിരവധി പൊലീസ് ഉദ്യോഗസ്ഥരെ ഡ്യൂട്ടിയ്‌ക്കായി വിന്യസിച്ചായിരുന്നു നവകേരള യാത്ര നടത്തിയത്. യൂത്ത്കോൺഗ്രസിന്റെയും യുവമോർച്ചയുടേതുമടക്കം പ്രതിഷേധങ്ങൾ പലയിടത്തും സംഘർഷത്തിൽ കലാശിച്ചിരുന്നു.

മുഖ്യമന്ത്രിയുടെ ഗൺമാനടക്കം എതിരെ കേസെടുക്കാനും കോടതി നിർദ്ദേശം ലഭിച്ചിരുന്നു. ഇതിനിടെയാണ് പൊലീസ് മികച്ച പ്രകടനം തന്നെ നടത്തിയതായി അഭിപ്രായപ്പെട്ട് ഗുഡ് സർവീസ് എൻട്രി നൽകുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button