Entertainment
കാവ്യയ്ക്കും മഹാലക്ഷ്മിക്കും ഒപ്പം മിനി കൂപ്പറില്‍ ചീറിപ്പാഞ്ഞ് ദിലീപ്; വൈറലായി വീഡിയോ
മലയാളത്തിന്റെ പ്രിയ താരദമ്പതകിളാണ് ദിലീപും കാവ്യ മാധവനും. ദിലീപുമായുള്ള വിവാഹത്തിന് ശേഷം അഭിനയ രംഗത്ത് നിന്നും വിട്ടു നില്‍ക്കുകയാണ് നടി. ഇരുവര്‍ക്കും മഹാലക്ഷ്മി എന്നൊരു മകളുമുണ്ട്. മഹാലക്ഷ്മിയുടെ ചിത്രങ്ങളും വീഡിയോകളുമൊക്കെ വളരെ പെട്ടെന്നാണ് പ്രേക്ഷകര്‍ക്കിടയില്‍ വൈറല്‍ ആയി മാറുന്നത്.
ഇപ്പോള്‍ കാവ്യയ്ക്കും മഹാലക്ഷ്മിക്കും ഒപ്പം ദിലീപ് മിനി കൂപ്പര്‍ കാറില്‍ പോകുന്നതിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയ പേജുകളില്‍ വൈറല്‍ ആയി മാറിയിരിക്കുന്നത്.
ബ്ലാക്ക് റെഡ് കോമ്പിനേഷനിലുള്ള മിനി കൂപ്പറിലാണ് കുടുംബത്തിനൊപ്പം ദിലീപിന്റെ യാത്ര. ദിലീപാണ് ഡ്രൈവ് ചെയ്യുന്നത്. മുന്നിലത്തെ സീറ്റില്‍ കൂളിങ് ഗ്ലാസും മാസ്‌കും ധരിച്ച് കാവ്യയും മടിയില്‍ മഹാലക്ഷ്മിയുമുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News