30 C
Kottayam
Monday, November 25, 2024

ദിലീപിനെ കൈവിട്ട് ജനം,ബോക്‌സ് ഓഫീസിനും ഒ.ടി.ടിക്കും വേണ്ടാതെ ബാന്ദ്രയും തങ്കമണിയും പവി കെയര്‍ടേക്കറും

Must read

കൊച്ചി:ഒരുകാലത്ത് മലയാളസിനിമയെ നിയന്ത്രിച്ചിരുന്ന നടനായിരുന്നു ദിലീപ്. മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവര്‍ക്ക് ശേഷം ഏറ്റവുമധികം ഹിറ്റുകളുള്ള നടന്‍ എന്നായിരുന്നു പലരും ദിലീപിനെ വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍ മലയാളസിനിമ മാറ്റത്തിന്റെ പാതയിലേക്ക് കടന്നപ്പോള്‍ അതിനെ ഉള്‍ക്കൊള്ളാതെ പഴയ ടൈപ്പ് സിനിമകള്‍ തെരഞ്ഞെടുത്തതും നടിയെ ആക്രമിച്ച കേസില്‍ പ്രതിയായതും താരത്തിന് തിരിച്ചടിയായി.

കൊവിഡിന് ശേഷം മലയാളസിനിമ വ്യത്യസ്തമായ കഥകള്‍ ചെയ്ത് ലോകശ്രദ്ധ നേടിയപ്പോഴും തന്റെ പഴയ ട്രാക്ക് തന്നെ തുടര്‍ന്നത് താരത്തിന്റെ കരിയറിനെ സാരമായി ബാധിച്ചു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ എടുത്തുപറയാന്‍ ഒരൊറ്റ സൂപ്പര്‍ഹിറ്റ് പോലും ദിലീപിനില്ല. കരിയറിലെ ഏറ്റവും വലിയ ബജറ്റില്‍ വന്ന ബാന്ദ്ര കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ പരാജയമായി മാറി. 25 കോടി മുടക്കിയ ചിത്രം 5 കോടി പോലും കളക്ട് ചെയ്തില്ല.

2024ല്‍ മലയാള സിനിമ ബോക്‌സ് ഓഫീസില്‍ സ്വപ്‌നതുല്യമായ കുതിപ്പ് നടത്തിയപ്പോള്‍ യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി വന്ന ദിലീപ് ചിത്രം തങ്കമണി ഈ വര്‍ഷത്തെ മോശം ചിത്രങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടു. 1970കളിലെ സിനിമകളെ ഓര്‍മിപ്പിക്കുന്ന തരത്തിലുള്ള തിരക്കഥയും അവതരണവുമായിരുന്നു തങ്കമണിയുടേത്.

അയാള്‍ ഞാനല്ല, ഡിയര്‍ ഫ്രണ്ട് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വിനീത് കുമാര്‍ സംവിധാനം ചെയ്ത പവി കെയര്‍ടേക്കര്‍ ദിലീപിന്റെ തന്നെ ഹിറ്റ് ചിത്രമായ ബോഡിഗാര്‍ഡിന്റെ വികലമായ അനുകരണമായിരുന്നു. ആളുകളെ മടുപ്പിച്ച സ്ലാപ്സ്റ്റിക് കോമഡികള്‍ നിറഞ്ഞ ചിത്രം വെക്കേഷന്‍ സമയം മുതലെടുത്ത് ബജറ്റ് തിരിച്ചുപിടിച്ചു.

എന്നാല്‍ ഈ മൂന്ന് ചിത്രങ്ങളും ഇതുവരെ ഒരൊറ്റ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളും ഏറ്റെടുത്തിട്ടില്ല. വലിയ തുകക്ക് ഏറ്റെടുക്കുന്ന സിനിമകള്‍ പോലും പ്രതീക്ഷിച്ച റീച്ച് നേടാത്തതുകൊണ്ട് മലയാളസിനിമകള്‍ തെരഞ്ഞെടുക്കുന്നതില്‍ പല ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളും പിന്‍വാങ്ങുന്ന സമയമാണ്. ഒപ്പമിറങ്ങിയ വര്‍ഷങ്ങള്‍ക്ക് ശേഷം, ആവേശം, ഗുരുവായൂരമ്പല നടയില്‍ എന്നീ ചിത്രങ്ങള്‍ തിയേറ്റര്‍ ഹിറ്റിന് പുറമെ വലിയ തുകക്ക് പല ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ സ്വന്തമാക്കിയിരുന്നു.

റിലീസ് ചെയ്ത് ഒമ്പത് മാസം പിന്നിട്ട ബാന്ദ്രയും, ഈ വര്‍ഷം ഫെബ്രുവരിയില്‍ റിലീസായ തങ്കമണിയും, ഏപ്രിലില്‍ റിലീസ് ചെയ്ത പവി കെയര്‍ടേക്കറും ഇത്ര കാലം കഴിഞ്ഞും ഒ.ടി.ടിയില്‍ റിലീസ് ചെയ്തിട്ടില്ല എന്നതാണ് ശ്രദ്ധേയം. ഒരു കാലത്ത് മലയാളസിനിമയെ നിയന്ത്രിച്ചുകൊണ്ടിരുന്ന ദിലീപിന്റെ ഇപ്പോഴത്തെ സിനിമകള്‍ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ പോലും വേണ്ടെന്ന് വെക്കുന്ന അവസ്ഥയാണ് സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

‘സ്ത്രീകളെ ബഹുമാനിക്കാത്ത രാക്ഷസൻ,ഉദ്ധവ് താക്കറെയ്ക്കെതിരെ ആഞ്ഞടിച്ച് കങ്കണ

മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ശിവസേന (യുബിടി) നേതാവ് ഉദ്ധവ് താക്കറെയെ കടന്നാക്രമിച്ച് നടിയും എംപിയുമായ കങ്കണ റണൗട്ട് . സ്ത്രീകളെ അനാദരിച്ചതുകൊണ്ടാണ് രാക്ഷസന് ഇങ്ങനെയൊരു വിധി വന്നതെന്ന്...

പെരിന്തല്‍മണ്ണ സ്വര്‍ണക്കവര്‍ച്ച : എട്ടു പ്രതികള്‍കൂടി കസ്റ്റഡിയില്‍;കവര്‍ന്ന മൂന്നര കിലോ സ്വര്‍ണ്ണത്തില്‍ പകുതിയോളം കണ്ടെതത്തി

മലപ്പുറം: പെരിന്തല്‍മണ്ണയിലെ സ്വര്‍ണക്കവര്‍ച്ചയില്‍ എട്ടു പ്രതികള്‍കൂടി കസ്റ്റഡിയില്‍. കവര്‍ന്ന മൂന്നര കിലോ സ്വര്‍ണ്ണത്തില്‍ പകുതിയോളം സ്വര്‍ണം കണ്ടെടുത്തതായി സൂചന. റിമാന്‍ഡിലായ പ്രതികളില്‍ രണ്ടുപേരെ അന്വേഷണസംഘം കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്തിരുന്നു. കണ്ണൂര്‍...

ആറാം തമ്പുരാൻ സെറ്റിൽ ഒടുവിൽ ഉണ്ണികൃഷ്ണന്റെ ചെവിക്കല്ല് നോക്കി രഞ്ജിത് അടിച്ചു’ വെളിപ്പെടുത്തലുമായി ആലപ്പി അഷ്റഫ്

കൊച്ചി:മോഹൻലാൽ ചിത്രം ആറാം തമ്പുരാന്റെ സെറ്റിൽ വച്ച് നടൻ ഒടുവിൽ ഉണ്ണികൃഷ്ണനെ സംവിധായകൻ രഞ്ജിത്ത് മുഖത്തടിച്ചുവെന്ന ആരോപണവുമായി സംവിധായകൻ ആലപ്പി അഷ്റഫ്. അടിയേറ്റ് ഒടുവിലിന്റെ ഹൃദയം തകർന്നുപോയെന്നും ആ ആഘാതത്തിൽ നിന്നു മുക്തി...

കോടിക്കിലുക്കത്തിൽ ഐ പി. എൽ മെഗാലേലം; അകത്തായവരും പുറത്തായവരും, വിശദാംശങ്ങളിങ്ങനെ

ജിദ്ദ: ഐപിഎല്‍ ചരിത്രത്തിലെ വിലയേറിയ താരമായിരിക്കുകയാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്. വാശിയേറിയ ലേലത്തിനൊടുവില്‍ 27 കോടി രൂപക്കാണ് ലഖ്‌നൗ റിഷഭ് പന്തിനെ ടീമിലെത്തിച്ചത്. രണ്ട് കോടിയായിരുന്നു താരത്തിന്റെ അടിസ്ഥാന വില....

പാലക്കാട് തോൽവി: കെ. സുരേന്ദ്രൻ രാജിയ്ക്ക്

കോഴിക്കോട്: ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയാമെന്ന് കെ സുരേന്ദ്രൻ. പാലക്കാട്ടെ പരാജയത്തിന്‍റെ പശ്ചാത്തലത്തിലാണ് കെ സുരേന്ദ്രൻ രാജി സന്നദ്ധത അറിയിച്ചത്. രാജിവെക്കേണ്ടതില്ലെന്ന് കേന്ദ്ര നേതൃത്വം അറിയിച്ചതായി സുരേന്ദ്രൻ പക്ഷം അവകാശപ്പെട്ടുന്നു. അതേസമയം ശോഭാ സുരേന്ദ്രനെതിരെ ഗൗരവമേറിയ ആരോപണവും കെ...

Popular this week