ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ കുത്തിവെയ്പിനെ തുടര്‍ന്ന് യുവതി മരിച്ചു; മരുന്നുമാറി കുത്തിവെച്ചതെന്ന് ബന്ധുക്കളുടെ ആരോപണം
കൊച്ചി: ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ മരുന്നുമാറി കുത്തിവെച്ചതിനെ തുടര്‍ന്ന് യുവതി മരിച്ചതായി ആരോപണം. കൊടുങ്ങല്ലൂര്‍ സ്വദേശി അനൂപിന്റെ ഭാര്യ സന്ധ്യാ മേനോന്‍(37) ആണ് മരിച്ചത്. പ്രസവം നിര്‍ത്തുന്നതിനുളള ശസ്ത്രക്രിയയ്ക്ക് മുന്‍പെടുത്ത കുത്തിവയ്പ്പിനെ തുടര്‍ന്ന് യുവതിയുടെ ആരോഗ്യനില വഷളാവുകയായിരുന്നു. വിദഗ്ധ ചികിത്സയ്ക്ക് മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരിച്ചത്. മരുന്നു മാറി കുത്തിവച്ചതാണു മരണകാരണമെന്നാണ് വീട്ടുകാര്‍ ആരോപിച്ചഒ. ഞായറാഴ്ച വൈകിട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിക്ക് ഇന്നലെ രാവിലെയാണ് കുത്തിവയ്പ്പ് നല്‍കിയത്.
യുവതിയുടെ മൃതദേഹം ഇന്ന് എറണാകുളം ഗവ. മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തും. വീട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്. ഞായറാഴ്ച വൈകിട്ടാണ് സിന്ധുവിനെ ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച രാവിലെ എട്ടരയോടെ ഓപ്പറേഷന്‍ തിയേറ്ററിലേക്ക് കൊണ്ടുപോയി. ഒരു മണിക്കൂര്‍ കഴിഞ്ഞിട്ടും മകളെ കുറിച്ച് വിവരമറിയാത്തതിനെ തുടര്‍ന്ന് അമ്മ തിയേറ്ററില്‍ കയറിയപ്പോഴാണ് ഗുരുതരാവസ്ഥയിലായ മകളെ കാണുന്നത്.
പൂര്‍ണമായും അബോധാവസ്ഥയിലായ യുവതിയെ ഉടന്‍ ഐസിയു ആബുലന്‍സില്‍ സൂപ്പര്‍ സെഷ്യല്‍റ്റി ആശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശിച്ചെങ്കിലും അവിടെയെത്തുന്നതിനു മുന്നേ മരണം സംഭവിക്കുകയായിരുന്നു. തിയേറ്ററിലേക്ക് കൊണ്ടു പോകും മുന്‍പ് തനിക്ക് നല്‍കിയ മരുന്ന് മാറിയോയെന്ന് സംശയമുണ്ടെന്ന് നഴ്‌സ് കൂടിയായ സന്ധ്യാ സംശയം പ്രകടിപ്പിച്ചതായും അച്ഛനടക്കം ബന്ധുക്കള്‍ പറയുന്നു. തനിക്കു വേണ്ടി എഴുതിയ സ്ലിപ്പില്‍ മറ്റൊരാളുടെ പേരായിരുന്നു ഉണ്ടായിരുന്നത്.
ഇതിനെ കുറിച്ച് ചോദിച്ചപ്പോള്‍ പേര് മാറിപ്പോയതായിരിക്കും എന്നാണ് നഴ്‌സ് പറഞ്ഞത്. എന്നാല്‍ മരുന്ന് വാങ്ങിക്കൊണ്ടുവന്ന രസീതടക്കം പിന്നീട് ഇവര്‍ വാങ്ങിക്കൊണ്ടു പോയതായും പിതാവ് ആരോപിക്കുന്നു. അനസ്‌തേഷ്യയുടെ ടെസ്റ്റ് ഡോസ് നല്‍കിയ ശേഷം യുവതിയുടെ ആരോഗ്യസ്ഥിതി വഷളാകുകയായിരുന്നുവെന്നാണ് ആശുപത്രി അധികൃതരുടെ പ്രതികരണം.
വിദേശത്ത് നഴ്‌സായ യുവതിയും ഭര്‍ത്താവും രണ്ട് കുട്ടികളും അവധിക്ക് നാട്ടില്‍ വന്നതാണ്. ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി..