InternationalNews

ലക്ഷങ്ങൾ മുടക്കി മൂക്കിന്റെ വളവ് ശരിയാക്കി; ഇപ്പൊ..ഞാന്‍ കൂടുതല്‍ ‘സെക്സി’യായതായി തോന്നുന്നു; എന്റെ ആത്മവിശ്വസം ഇരട്ടിച്ചു; ഇൻസ്റ്റ സ്റ്റോറിയിൽ തുള്ളിച്ചാടി യുവതി

ഫിലാഡൽഫിയ: മനുഷ്യരുടെ ഒരു അമ്പത് ശതമാനം കോൺഫിഡൻസ് അടങ്ങിയിരിക്കുന്നത് അവനവന്റെ ശരീര പ്രകൃതത്തിൽ തന്നെയാണ്. ജീവിതത്തിൽ ഒരു പങ്കാളിയെ തെരഞ്ഞെടുക്കുമ്പോഴും അവരുടെ സൗന്ദര്യം നോക്കി തന്നെയാണ്. അതിന് ശേഷം മാത്രമേ ബാക്കിയുള്ള അവരുടെ നല്ല ക്വാളിറ്റീസ് പരിശോധിക്കുകയുള്ളു. സ്വന്തം സൗന്ദര്യത്തിലുള്ള ആത്മവിശ്വാസക്കുറവ് പലപ്പോഴും ആൾക്കൂട്ടത്തിലേക്ക് ഇറങ്ങിച്ചെല്ലാനും ആളുകളോട് തുറന്ന് സംസാരിക്കുന്നതിനുള്ള ധൈര്യക്കുറവിന്‌ കാരണമാകുന്നു.

അങ്ങനെയൊരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. തന്‍റെ മൂക്കില്‍ റിനോപ്ലാസ്റ്റി സൗന്ദര്യ ശസ്ത്രക്രിയ നടത്തിയതിലൂടെ മാറിയെന്നും അങ്ങനെ താന്‍ ഏഴ് വർഷമായി കൊണ്ട് നടക്കുന്ന, തന്‍റെ ഏറ്റവും വലിയ അരക്ഷിതാവസ്ഥയായ വിവാഹ ബന്ധം ഉപേക്ഷിക്കാന്‍ തനിക്ക് കരുത്ത് നൽകിയെന്നും അവർ അവകാശപ്പെടുന്നു.

ഫിലാഡൽഫിയയില്‍ നിന്നുള്ള 30 -കാരിയായ ഡെവിന്‍ ഐക്കനാണ് കഥയിലെ താരം. 11,000 ഡോളര്‍ (9.1 ലക്ഷം രൂപ) ചെലവിട്ട് കഴിഞ്ഞ നവംബറില്‍ ഡെവിന്‍ തന്‍റെ മൂക്കില്‍ സൗന്ദര്യ ശസ്ത്രക്രിയ ചെയ്തത്. ശസ്ത്രക്രിയയ്ക്ക് പിന്നാലെ ‘ഞാന്‍ കൂടുതല്‍ സെക്സിയായതായി തോന്നുന്നു. എന്‍റെ പുതിയ മൂക്കാണ് എന്നെ സ്വയം തെരഞ്ഞെടുക്കാനും എന്‍റെ ദയനീയമായ വിവാഹ ബന്ധം അവസാവനിപ്പിക്കാനും എനിക്ക് കരുത്ത് നല്‍കിയത്.’

ഡെവിന്‍ പറഞ്ഞു. നവംബറില്‍ ശസ്ത്രക്രിയ കഴിഞ്ഞതിന് പിന്നാലെ ഡിസംബറില്‍ തന്നെ ഡെവിന്‍ തന്‍റെ വിവാഹ മോചന ഹര്‍ജി നല്‍കി. പിന്നാലെ തന്‍റെ പരിവര്‍ത്തനത്തിന്‍റെ വീഡിയോ ഡെവിന്‍ ടിക്ടോക്കില്‍ പങ്കുവയ്ക്കുകയും അത് കോടി കണക്കിന് ആളുകൾ കാണുകയും ചെയ്തിട്ടുണ്ട്.

ഡെവിന്റെ വാക്കുകൾ…

‘ഞാനിന്ന് ഓരോ ദിവസവും ഏറെ സന്തോഷത്തോടെയാണ് ഉണരുന്നതെന്നും ഡെവിന്‍ കൂട്ടിചേര്‍ക്കുന്നു. ഡെവിനിന്‍റെത് ഇത്തരമൊരു ആദ്യാനുഭവമല്ല, മറിച്ച് 83 ശതമാനം പേരിലും വിവാഹ മോചനത്തിന് ശേഷം പുതിയ ആത്മവിശ്വാസവും സന്തോഷവും സമാധാനവും കണ്ടെത്താന്‍ കഴിയുന്നുവെന്ന് ഈ രംഗത്തെ ചില പഠനങ്ങൾ സമര്‍ത്ഥിക്കുന്നു.

മൂക്കിന്‍റെ സവിശേഷമായ ആകൃതി കാരണം കുട്ടിക്കാലത്ത് ഡെവിന്‍ ഏറെ കളിയാക്കലുകൾക്ക് വിധേയമായിരുന്നു. സഹപാഠികൾ അവളെ ദുർമന്ത്രവാദിനിയെന്നും ചില കാര്‍ട്ടുണ്‍ കഥാപാത്രങ്ങളുടെയും പേരിലാണ് അഭിസംബോധ ചെയ്തിരുന്നത്. ഇത് മൂലം വിവാഹത്തിന് പോലും സ്വന്തമായൊരു അഭിപ്രായത്തിലെത്താന്‍ തനിക്ക് കഴിഞ്ഞില്ലെന്നും ഡെർവിന്‍ പറയുന്നു. പക്ഷെ തന്‍റെ പുതിയ മൂക്ക് തന്നില്‍ ഏറെ ആത്മവിശ്വസമുണ്ടാക്കുന്നെന്നും താനിന്ന് ഡേറ്റിംഗിലാണെന്നും ഡെവിന്‍ വ്യക്തമാക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker