ജയ് ശ്രീറാം വിളികളുമായി അഴിഞ്ഞാട്ടം,മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ ആക്രമണം,വീടുകളും കടകളും കത്തിയ്ക്കുന്നു,നാഥനില്ലാ കളരിയായി രാജ്യതലസ്ഥാനം
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരായ പ്രതിഷേധക്കാര്‍ക്കെതിരെ ബി.ജെ.പി-സംഘപരിവാര്‍ പ്രവര്‍ത്തകര്‍ രംഗത്തിറങ്ങിയതോടെയാണ് സംഘര്‍ഷം കനത്തതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.ജയ്ശ്രീറാം വിളികളോടെ കമ്പിവടികളും മാരകായുധങ്ങളുമായി സംഘം ചേര്‍ന്നെത്തുന്നവര്‍ അക്ഷരാര്‍ത്ഥത്തില്‍ അക്രമം അഴിച്ചുവിടുകയാണ്.
ഗോകുല്‍പുരി മേഖലയില്‍ സംഘര്‍ശത്തിനിടെ രണ്ടുപേര്‍ക്ക് വെടിയേറ്റു.കലാപരംഗങ്ങള്‍ ചിത്രീകരിച്ച മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി ദൃശ്യങ്ങള്‍ മായ്ക്കുന്നുവെന്നാണ് പുറത്തുവരുന്ന വിവരം.
35 കമ്പനി കേന്ദ്രസേനയെയും രണ്ടു കമ്പനി ദ്രുതകര്‍മ്മ സേനയെയും പ്രശ്‌നബാധിത പ്രദേശങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്.എന്നാല്‍ പോലീസ് പലയിടങ്ങളിലും കാഴ്ചക്കാരായി മാറുന്നുവെന്നാണ് ആക്ഷേപം.സംഘര്‍ഷ വിവരം അറിയിയ്ക്കുന്നയിടങ്ങളില്‍ സമയത്ത് പോലീസ് എത്തുന്നുമില്ല.സംഘര്‍ഷ ബാധിത പ്രദേശങ്ങളില്‍ മാര്‍ച്ച് 24 വരെ നിരോധാജ്ഞ പ്രഖ്യാപിച്ചിട്ടുമുണ്ട്.
https://twitter.com/i/status/1232226866355941376