ഡല്‍ഹി : ഡല്‍ഹി മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ ശക്തമായ പോരാട്ടം. ആദ്യഫല സൂചനകൾ ആംആദ്മി പാർട്ടിക്ക് അനുകൂലമായിരുന്നെങ്കിൽ മണിക്കൂർ ഒന്ന് കഴിയുമ്പോൾ ബിജെപി ലീഡ് പിടിക്കുകായിരുന്നു. ഒടുവിത്തെ റിപ്പോർട്ട് അനുസരിച്ച് 123 സീറ്റുകളിൽ ബിജെപി ലീഡ് ചെയ്യുന്നു. 119 ഇടത്ത് ആം ആദ്മി പാർട്ടിയും ഉണ്ട്.
എക്സിറ്റ് പോൾ ഫലങ്ങൾ അനുസരിച്ച് ഇത്തവണ ആംആദ്മി പാർട്ടി കോർപറേഷൻ പിടിച്ചെടുക്കുമെന്നായിരുന്നു. എന്നാൽ ബിജെപി ലീഡ് തുടരുകയാണ്. മൂന്ന് കോർപ്പറേഷനുകളും സംയോജിപ്പിച്ച് ഒന്നാക്കിയ ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്.
ദില്ലിയിലെ സർക്കാര്‍ ഭരണം കൈയ്യാളുന്നത് ആംആദ്മിആണെങ്കിലും പതിനഞ്ച് വർഷമായി മൂന്ന് മുൻസിപ്പല്‍ കോർപ്പറേഷനുകളുടെയം ഭരണം ബിജെപിക്കാണ്.’ ‘തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിന് തൊട്ടു മുൻപാണ് മൂന്ന് കോർപ്പറേഷനുകളും കേന്ദ്രസർക്കാർ ഒറ്റ മുൻസിപ്പല്‍ കോർപ്പറേഷനാക്കി മാറ്റിയത്. അതോടെ മാറി മറഞ്ഞ സാധ്യതകള്‍ ആർക്ക് അനുകൂലമാകുമെന്ന ആകാംഷയിലാണ് പാര്‍ട്ടികള്‍.
ഡല്‍ഹിയിലെ മാലിന്യപ്രശ്നം ബിജെപിയുടെ പിടിപ്പുകേടാണെന്ന വിമർശനം ആംആദ്മി പാര്‍ട്ടി ഉയര്‍ത്തിയപ്പോള്‍ മന്ത്രി സതേന്ദ്രജെയിനിന്‍റെ ജയില്‍ വീഡിയോകള്‍ ചൂണ്ടിക്കാട്ടി അഴിമതിയാണ് ബിജെപി ഉയര്‍ത്തിയത്.