News
സ്വവര്‍ഗ വിവാഹം നിയമപരമാക്കണം; കേന്ദ്രസര്‍ക്കാരിന് ഡല്‍ഹി ഹൈക്കോടതിയുടെ നോട്ടീസ്
ന്യൂഡല്‍ഹി: സ്വവര്‍ഗ വിവാഹം നിയമപരമാക്കണമെന്ന ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിന് ഡല്‍ഹി ഹൈക്കോടതിയുടെ നോട്ടീസ്. നാലാഴ്ചയ്ക്കകം കേന്ദ്രം നിലപാട് വ്യക്തമാക്കണമെന്ന് ജസ്റ്റിസ് രാജീവ് സഹായ് എന്‍ഡ്ലോ അധ്യക്ഷനായ ബെഞ്ച് നിര്‍ദേശം നല്‍കി.
ഹിന്ദു വിവാഹ നിയമപ്രകാരം സ്വവര്‍ഗ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് അഭിജിത് അയ്യര്‍ മിശ്രയാണ് കോടതിയെ സമീപിച്ചത്. ഹര്‍ജി പരിഗണിച്ച കോടതി നിലപാട് ആരാഞ്ഞ് കേന്ദ്രസര്‍ക്കാരിന് നോട്ടീസ് അയയ്ക്കുകയായിരുന്നു. കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News