NationalNews

Delhi pollution: ശ്വാസം കിട്ടാതെ ഡൽഹി ;വായുമലിനീകരണ തോത് ഗുരുതരാവസ്ഥയിലേക്ക്

ന്യൂഡൽഹി : ഡൽഹിയിൽ വായുമലിനീകരണതോത് ഗുരുതരാവസ്ഥയിലേക്ക്. ശരാശരി വായുഗുണനിലവാര സൂചിക ഇന്ന് 328 ആയി .

അയൽ സംസ്ഥാനങ്ങളിൽ കൃഷിയിടങ്ങളിൽ തീയുടുന്നതാണ് വായു ഗുണനിലവാരം മോശമാവുന്നത്. വരും ദിവസങ്ങളിൽ വായുഗുണനിലവാരതോത് നാനൂറിനും മുകൡ ഗുരുതര അവസ്ഥയിലെത്തുമെന്നാണ് വിലയിരുത്തൽ. ജഹാംഗീർപുരി, വാസിപൂർ എന്നിവിടങ്ങളിൽ ഇതിനോടകം 350 നും മുകളിലാണ് വായുമലിനീകരണ തോത്. ഈ സ്ഥിതി തുടർന്നാൽ നിയന്ത്രണങ്ങൾ കടുപ്പിക്കാനാണ് ഡൽഹി സർക്കാറിന്റെ നീക്കം .

കഴിഞ്ഞ ദിവസങ്ങളിൽ യമുന നദി വിഷലിപ്തമായി നുരഞ്ഞ് പതഞ്ഞ് ഒഴുകിയിരുന്നു. നദിയുടെ ചില ഭാഗങ്ങൾ വെള്ള നിറത്തിൽ നുരഞ്ഞ് പതഞ്ഞ് പൊങ്ങുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. മാലിന്യങ്ങൾ പുറന്തള്ളുന്നത് നിമിത്തമാണ് നദിക്ക് ഈ അവസ്ഥ വരുന്നത്.

നദിയിൽ രൂപപ്പെട്ട നുരയിൽ ഉയർന്ന അളവിൽ അമോണിയയും ഫോസ്‌ഫേറ്റുകളും അടങ്ങിയിട്ടുണ്ടെന്നും ഇത് ശ്വാസകോശ, ചർമ്മ പ്രശ്‌നങ്ങൾ ഉൾപ്പെടെയുള്ള ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾ സൃഷ്ടിക്കുമെന്ന് ആരോഗ്യ വിദഗ്ധർ അറിയിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker