KeralaNews

‘ഇത് പ്രത്യേക വിഭാഗത്തിന് മാത്രം വരുന്നതാണോ’; എസ്.എം.എ രോഗം ബാധിച്ച കുട്ടിക്ക് സഹായമഭ്യര്‍ത്ഥിച്ച പോസ്റ്റിന് വന്ന കമന്റിന് മറുപടിയുമായി ദീപ നിഷാന്ത്

തൃശൂര്‍: എസ്.എം.എ രോഗം ബാധിച്ച് ചികിത്സയിലുള്ള കുട്ടിക്ക് സഹായമഭ്യര്‍ഥിച്ച എഴുത്തുകാരി ദീപ നിഷാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ വിദ്വേഷ കമന്റ്. ‘ഈ രോഗം പ്രത്യേക വിഭാഗത്തിന് മാത്രം വരുന്നത് ആണോ’ എന്നാണ് അഖില്‍ കെ.എം. എന്ന പ്രൊഫൈലില്‍ നിന്ന് ഒരാള്‍ കമന്റ് ഇട്ടത്. മാട്ടൂലെ മുഹമ്മദിനെ സഹായിച്ചത് പോലെ, മലപ്പുറത്തെ ഇമ്രാനെ സഹായിച്ചത് പോലെ, എസ്.എം.എ. രോഗം ബാധിച്ച ഖാസിമിനേയും അടിയന്തിരമായി സഹായിക്കേണ്ടതുണ്ട് എന്നായിരുന്നു ദീപ നിഷാന്തിന്റെ പോസ്റ്റ്.

വിദ്വേഷ കമന്റിന് ശക്തമായ മറുപടി ദീപ നിഷാന്ത് തന്നെ നല്‍കിയിട്ടുണ്ട്. ‘മനുഷ്യര്‍ക്ക് വരുന്നതാണ്, നിങ്ങള്‍ക്കെന്തായാലും വരില്ല’ എന്നായിരുന്നു അവര്‍ മറുപടി നല്‍കിയത്. നിരവധി പേരാണ് ദീപ നിഷാന്തിന്റെ മറുപടിക്ക് ലൈക്കടിച്ച് പിന്തുണ അറിയിച്ചത്.

18 കോടിയാണ് കണ്ണൂര്‍ ചപ്പാരപ്പടവ് ഖാസിമിന്റെ ചികിത്സാച്ചെലവെന്നും ഇതുവരെ ഒന്നരലക്ഷം രൂപ മാത്രമേ ആയിട്ടുള്ളൂ എന്നും ദീപ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരുന്നു. അന്വേഷിച്ച് ബോധ്യപ്പെട്ടതിനു ശേഷം മാത്രമാണ് ഈ പോസ്റ്റിട്ടിരിക്കുന്നതെന്നും സഹായിക്കണമെന്നും അവര്‍ പോസ്റ്റില്‍ പറഞ്ഞിരുന്നു. ഖാസിമിന്റെ ചികിത്സക്ക് സഹായിക്കാനുള്ള അക്കൗണ്ട് നമ്പറും അവര്‍ നല്‍കിയിട്ടുണ്ട്.

A/C Number : 13280200001942
IFSC : FDRL0001328
Bank : Federal Bank, Eriam branch
Google pay :8921445260

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button