InternationalNewsTechnology

വമ്പന്‍മാരെ വിറപ്പിച്ച് ഡീപ്പ് സീക്ക്,എന്‍വിഡിയയ്ക്ക് നഷ്ടമായത് ശതകോടികള്‍;ചൈനീസ് എ.ഐ വരവില്‍ ഞെട്ടിത്തരിച്ച് ടെക്ക്‌ലോകം

ന്യൂയോര്‍ക്ക്‌:ചാറ്റ് ജിപിടിയും ഗൂഗിളിന്‍റെ ജെമിനിയുമെല്ലാം അരങ്ങ് വാഴുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് മേഖലയിലേക്ക് ഒരു ചൈനീസ് കമ്പനി കടന്നുവരുന്നു..വെറും ഒരു വര്‍ഷത്തിനിടെ വമ്പന്‍മാരെയെല്ലാം തറപറ്റിച്ച് ഡൗണ്‍ലോഡ് ചാര്‍ട്ടുകളില്‍ ഒന്നാമതെത്തുന്നു. പറഞ്ഞുവരുന്നത് ഡീപ്സീക്കിനെ കുറിച്ചാണ്…കണ്ണടച്ചു തുറക്കുംമുമ്പ് ഡീപ് സീക്ക് കാരണം ലോകസമ്പന്നര്‍ക്ക് നഷ്ടം 9.25 ലക്ഷം കോടി രൂപ. ചൈനീസ് എഐയുടെ കടന്നുവരവ് ഉണ്ടാക്കിയ ആഘാതത്തില്‍ യുഎസ് ഓഹരി വിപണിയിലെ ടെക് സൂചികയായ നാസ്ഡാക്കിലെ ഇടിവാണ് ലോകസമ്പന്നര്‍ക്ക് തിരിച്ചടിയായത്.

എന്താണ് ഡീപ്സീക്ക് ചൈനയിലെ ഹാങ്ഷൗ ആസ്ഥാനമായുള്ള ഡീപ്സീക്ക് 2023 മുതല്‍ വിവിധ എഐ മോഡലുകള്‍ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്, എന്നാല്‍ അതിന്‍റെ സൗജന്യ ഡീപ്സീക്ക് ആര്‍ വണ്‍ ചാറ്റ്ബോട്ട് ആപ്പ് ലോകമെമ്പാടും തംരംഗമായതോടെ ഡൗണ്‍ലോഡ് ചാര്‍ട്ടുകളില്‍ ഒന്നാമതെത്തി.ആളുകള്‍ ഇടിച്ചുകയറിയതോടെ നിലവില്‍ പുതിയതായി ഡീപ്സീക്കില്‍ ലോഗിന്‍ ചെയ്യുന്നതിന് തടസം നേരിടുന്നുണ്ട്.  തങ്ങളുടെ എഐ മോഡല്‍ വികസിപ്പിക്കാന്‍ വെറും 56 ലക്ഷം ഡോളര്‍ മാത്രമാണ് ചെലവായതെന്ന് ഡീപ്സീക്ക് പറയുന്നു. കഴിഞ്ഞ രണ്ട് വര്‍ഷമായി യുഎസ് ഓഹരി വിപണികളില്‍ മുന്നിലുണ്ടായിരുന്ന എഐ ബന്ധമുള്ള കമ്പനികളുടെ ഉടമകളായ ശതകോടീശ്വരന്മാര്‍ക്ക് ഡീപ്സീക്ക് കനത്ത പ്രഹരമേല്‍പ്പിച്ചു.

ഡീപായി തകര്‍ന്നവര്‍ എന്‍വിഡിയ കോര്‍പ്പ് സഹസ്ഥാപകന്‍ ജെന്‍സന്‍ ഹുവാങ്ങിന്‍റെ  സമ്പത്ത് 20% കുറഞ്ഞ് 20.1 ബില്യണ്‍ ഡോളറിലെത്തി, ഒറാക്കിള്‍ കോര്‍പ്പ് സഹസ്ഥാപകന്‍ ലാറി എലിസണിന് 22.6 ബില്യണ്‍ ഡോളര്‍ നഷ്ടമായി. ഡെല്‍ ഇന്‍കോര്‍പ്പറേറ്റഡിന്‍റെ മൈക്കല്‍ ഡെല്ലിന് 13 ബില്യണ്‍ ഡോളറും, ബിനാന്‍സ് ഹോള്‍ഡിംഗ്സ് ലിമിറ്റഡിന്‍റെ സഹസ്ഥാപകനായ ചാങ്പെങ് സിഇസെഡ് ഷാവോയ്ക്ക് 12.1 ബില്യണ്‍ ഡോളറും നഷ്ടമായി. സാങ്കേതിക മേഖലയിലെ വമ്പന്‍ കമ്പനികളുടെ  94 ബില്യണ്‍ ഡോളറിന്‍റെ സമ്പത്ത് ഒഴുകിപ്പോയി. 

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിൽ ചാറ്റ് ജിപിടിയോട് മത്സരിക്കാൻ പ്രാപ്തമാണ് ചൈനയുടെ ഈ പുതിയ എഐ മോഡൽ. യുഎസിലെ ടെക് ലോകം ഉപയോഗിക്കുന്നതിനേക്കാൾ കുറഞ്ഞ സാങ്കേതിക വിദ്യ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന കമ്പ്യൂട്ടർ ചിപ്പുകൾ ഉപയോഗിച്ചാണ് മോഡൽ വികസിപ്പിച്ചതെന്ന് ഡീപ് സീക്ക്-ആർ1 നിർമാതാക്കൾ പറഞ്ഞു. 60 ലക്ഷം ഡോളറിൽ താഴെ മാത്രമാണ് ഡീപ് സീക്കിന്റെ നിർമാണ ചെലവ്. 2023-ൽ ചൈനയിലെ ഹാങ്ഷൗവിലാണ് 40 കാരനായ ലിയാങ് വെൻഫെങ് നിർമിത ബുദ്ധി പ്ലാറ്റ്ഫോമായ ഡീപ് സീക്ക് സ്ഥാപിച്ചത്.

കഴിഞ്ഞ ആഴ്ച പുറത്തിറക്കിയ ഡീപ്‌സീക്കിന്റെ സൗജന്യ സോഫ്റ്റ്വെയർ യുഎസിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട സൗജന്യ ആപ്പ് എന്ന നിലയിൽ ചാറ്റ് ജിപിടിയെ മറികടന്നിരുന്നു. ഡീപ്‌സീക്കിന്റെ ദ്രുതഗതിയിലുള്ള വളർച്ച ഓഹരി വിപണിയിലും വലിയ തരംഗങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്.

ഡീപ് സീക്ക് കുഴപ്പിക്കുന്ന ചോദ്യങ്ങൾക്ക് മറുപടി നല്കാൻ മടികാണിക്കുന്നു എന്നാണ് ടെക് ലോകത്തെ ചിലരുടെ കണ്ടെത്തൽ. ക്രിസ്തുമതത്തെയും ഇസ്ലാമിനെയും കുറിച്ച് ചൈനീസ് സർക്കാരിന്റെ വീക്ഷണത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ഡീപ് സീക്ക് വിസമ്മതിക്കുന്നത് സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയായി. ‘ക്ഷമിക്കണം, ഇത്തരത്തിലുള്ള ചോദ്യത്തെ എങ്ങനെ സമീപിക്കണമെന്ന് എനിക്കറിയില്ല’ എന്നായിരുന്നു മറുപടി.

ഒരു എക്സ് ഉപയോക്താവ് ഡീപ് സീക്കിനോട് ചോദ്യങ്ങൾ ചോദിക്കുന്നതും അതിന്റെ ഉത്തരവും വീഡിയോ റിക്കോർഡ് ചെയ്ത് സാമൂഹ്യ മാധ്യമമായ എക്‌സിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ചൈനയുടെ ചരിത്രത്തെക്കുറിച്ചുള്ള ലളിതമായ ചോദ്യങ്ങൾക്കും ഉത്തരം നൽകാൻ ഡീപ് സീക്കിന് കഴിയിന്നില്ല. ബീജിംഗിലെ ടിയാനൻമെൻ സ്‌ക്വയറിലും പരിസരത്തും ജനാധിപത്യ അനുകൂല പ്രക്ഷോഭകർക്കെതിരെ 1989-ൽ നടന്ന രക്തരൂക്ഷിതമായ അടിച്ചമർത്തൽ ചൈനയിൽ വളരെ വിവാദമായ വിഷയമാണ്. ഇതിനെ സംബന്ധിച്ച് ചോദിച്ചപ്പോഴും ക്ഷമിക്കണം എന്നായിരുന്നു മറുപടി.

ഇന്ത്യൻ സംസ്ഥാനമായ അരുണാചൽ പ്രദേശിനെ കുറിച്ചുള്ള ചോദ്യത്തിൽ നിന്നും വ്യക്തമായ മറുപടി നൽകാതെ ഡീപ് സീക്ക്ഒഴിഞ്ഞുമാറി. ക്ഷമിക്കണം, ഈ ചോദ്യം എന്റെ അറിവിന് അപ്പുറമാണ്. നമ്മൾക്ക് മറ്റെന്തെങ്കിലും സംസാരിക്കാം-എന്നാണ് ഡീപ്സീക്ക് മറുപടി നൽകിയത്. അരുണാചൽ പ്രദേശ് തെക്കൻ ടിബറ്റിന്റെ ഭാഗമാണെന്ന ചൈനയുടെ അവകാശവാദങ്ങൾക്കിടെയാണ് ഡീപ് സീക്കിന്റെ ഇത്തരം മറുപടി.

കഴിഞ്ഞ ആഴ്ച പുറത്തിറക്കിയ ഡീപ്സീക്കിന്റെ സൗജന്യ സോഫ്റ്റ്‌വെയർ യുഎസിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട സൗജന്യ ആപ്പ് എന്ന നിലയിൽ ചാറ്റ് ജിപിടിയെ മറികടന്നിരുന്നു. ഡീപ്സീക്കിന്റെ ദ്രുതഗതിയിലുള്ള വളർച്ച ഓഹരി വിപണിയിലും വലിയ തരംഗങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker