Home-bannerInternationalNews
കൊറോണ; മരണമടഞ്ഞവരുടെ എണ്ണം 2000 കവിഞ്ഞു
ബെയ്ജിംഗ്: കൊറോണ വൈറസ് ബാധയേത്തുടര്‍ന്ന് ചൈനയില്‍ മരണമടഞ്ഞവരുടെ എണ്ണം 2005 ആയി. വൈറസിന്റെ പ്രഭവ കേന്ദ്രമായ വുഹാനില്‍ മാത്രം 132 പേരാണ് ചൊവ്വാഴ്ച മരണത്തിനു കീഴടങ്ങിയത്. 7,521 പേര്‍ രോഗബാധിതരാണെന്നാണ് ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം വൈറസ് ബാധിച്ച് വുഹാനിലെ വുച്ചാന്‍ ആശുപത്രി ഡയറക്ടര്‍ ലിയു ഷിമിംഗും മരണപ്പെട്ടിരുന്നു.
കൊറോണയുടെ പ്രഭവകേന്ദ്രമായ വുഹാനില്‍ രോഗികളെ കണ്ടെത്താനായി അധികൃതര്‍ വീടുവീടാന്തരം പരിശോധന ആരംഭിച്ചതായി മാധ്യമ റിപ്പോര്‍ട്ടുകളില്‍ പറഞ്ഞു. രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവരെയും നിര്‍ബന്ധിത പരിശോധനയ്ക്കു വിധേയമാക്കും. വൈറസ് ബാധ കണ്ടെത്തുന്ന എല്ലാവരെയും പ്രത്യേക കേന്ദ്രങ്ങളില്‍ ക്വാറന്റൈനില്‍ പാര്‍പ്പിക്കും. ഇതിനായി നിരവധി താത്കാലിക കേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News