KeralaNewsRECENT POSTS
മലപ്പുറത്ത് വീട്ടമ്മ പൊള്ളലേറ്റ് മരിച്ച നിലയില്‍; സംഭവത്തില്‍ ദുരൂഹത
മലപ്പുറം: മലപ്പുറം വള്ളിക്കുന്നില്‍ വീട്ടമ്മയെ ദുരൂഹസാഹചര്യത്തില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. വള്ളിക്കുന്നില്‍ വലിയ കോഴിക്കാട്ടില്‍ അജിതെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ആത്മഹത്യ ആണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
അതേസമയം ഭര്‍ത്താവിന്റെ ശാരീരിക പീഡനം സഹിക്കാന്‍ കഴിയാതെ കഴിഞ്ഞ ദിവസം തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച വീട്ടമ്മയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. മാവേലിക്കര വള്ളിക്കുന്നത്ത് രാജലക്ഷ്മിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വീട്ടമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഭര്‍ത്താവ് ഗോപകുമാറിനെതിരെ പോലീസ് കേസെടുത്തു. വള്ളിക്കുന്നം പടയണിവട്ടത്തെ വാടകവീട്ടില്‍ വച്ചാണ് രാജലക്ഷ്മി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News