KeralaNews

തിരുവനന്തപുരത്ത് ആളൊഴിഞ്ഞ പുരയിടത്തില്‍ മധ്യവയസ്‌കന്റെ മൃതദേഹം; ദുരൂഹത

തിരുവനന്തപുരം: ആളൊഴിഞ്ഞ പുരയിടത്തില്‍ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കാട്ടാക്കട കള്ളിക്കാട് തേവന്‍കോഡ് പ്രദേശത്തെ ആളൊഴിഞ്ഞ പുരയിടത്തലെ കുഴിയിലാണ് ഉദ്ദേശം അന്‍പത് വയസ്സ് പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. കോഴിക്കോട് സ്വദേശിയായ ജോസ് എന്നയാളിന്റെ മൃതദേഹമാണ് കണ്ടെത്തിയതെന്നാണ് പ്രാഥമിക നിഗമനം. കള്ളിക്കാട് സ്വദേശിയായ വിജയന്റെ സഹഉടമസ്ഥതയിലുള്ളതാണ് ഈ പുരയിടം.

കുടുംബവുമായി അകന്നു കഴിയുന്ന വിജയന്‍ ഈ ഷെഡിലാണ് അടുത്ത കാലത്തായി താമസിക്കുന്നത്. ഇതിനിടെ ദിവസങ്ങള്‍ക്ക് മുന്‍പ് കോഴിക്കോട് സ്വദേശിയായ ജോസിനെ പരിചയപ്പെടുകയും ഇവര്‍ ഇവിടെ ഒത്തു കൂടുകയും ചെയ്തിരുന്നതായി നാട്ടുകാര്‍ പറയുന്നു.

രാത്രിയില്‍ മദ്യ ലഹരിയില്‍ കുഴിയില്‍ വീണാതാണോയെന്നും സംശയമുണ്ട്. പ്രഥമിക പരിശോധനയില്‍ ശരീരത്തില്‍ മുറിവുകളൊന്നും കണ്ടെത്തിയിട്ടില്ല. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. കാട്ടാക്കട പോലീസ് അന്വേഷണം തുടങ്ങി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button