KeralaNewsRECENT POSTS
മറൈന്‍ ഡ്രൈവില്‍ കായലോരത്ത് വയോധികന്‍ മരിച്ച നിലയില്‍
കൊച്ചി: മറൈന്‍ ഡ്രൈവിലെ കായലോരത്ത് വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി. തോപ്പുംപടി സ്വദേശി ശങ്കുണ്ണിയാണ് മരിച്ചത്. കഴിഞ്ഞദിവസം ശങ്കുണ്ണിയെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. പരാതി പ്രകാരമുള്ള തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ അലട്ടിയിരുന്ന ശങ്കുണ്ണി ഉറക്കത്തിനിടയില്‍ കായലില്‍ വീണതാകാം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News