തിരുവനന്തപുരം: നേമത്ത് വീട്ടമ്മ തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവം ഗാര്‍ഹിക പീഡനം മൂലമെന്ന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ മകള്‍. ആര്‍മി റിട്ടയേര്‍ഡ് ഉദ്യോഗസ്ഥനായ ബിജുവിന്റെ ഭാര്യ ദിവ്യയാണ് കഴിഞ്ഞ ദിവസം മരിച്ചത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം.
ദേഹത്ത് മണ്ണെണ്ണയൊഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയെങ്കിലും ബിജു ദിവ്യയെ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷിയായ മകള്‍ പറയുന്നു. ഭര്‍ത്താവ് ബിജുവും ഭര്‍തൃ വീട്ടുകാരും വര്‍ഷങ്ങളായി ദിവ്യയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചുരുന്നുവെന്നാണ് മകളുടെ വെളിപ്പെടുത്തല്‍. ഭര്‍തൃ വീട്ടുകാരുടെ പീഡനം വിവരിക്കുന്ന ദിവ്യയുടെ ഓഡിയോ സന്ദേശവും കുടുംബം പുറത്തുവിട്ടിട്ടുണ്ട്.
ഭര്‍തൃ മാതാവ് തന്നെ ഉപദ്രവിക്കുന്നത് ഭര്‍ത്താവ് പിന്തുണയ്ക്കുകയാണെന്നും എന്തെങ്കിലും സംഭവിച്ചാല്‍ ഭര്‍ത്താവാണ് ഉത്തരവാദിയെന്നുമാണ് സന്ദേശത്തിലുള്ളത്. തീപ്പൊള്ളലേറ്റ് ചികിത്സയിലിരിക്കെ ദിവ്യ വ്യാഴാഴ്ച രാവിലെയാണ് മരിച്ചത്. സംഭവത്തില്‍ പോലീസ് കേസെടുത്തെങ്കിലും ബിജുവിനെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.