24.9 C
Kottayam
Monday, May 20, 2024

ആശ്രിതനിയമനം ലഭിച്ച മരുമകളുടെ ശമ്പളത്തിൽനിന്ന് ഭർത്തൃമാതാവിന് ജീവനാംശം നൽകാൻ ഉത്തരവ്

Must read

മൂവാറ്റുപുഴ: ആശ്രിത നിയമനത്തിലൂടെ ജോലി ലഭിച്ച മരുമകൾ, ഭർത്താവിന്റെ അമ്മയെ സംരക്ഷിക്കാത്തതിനാൽ ശമ്പളത്തിൽനിന്ന്‌ അമ്മയ്ക്കുള്ള ജീവനാംശം ഈടാക്കാൻ ഉത്തരവ്. മൂവാറ്റുപുഴ മെയ്ന്റനൻസ് ട്രിബ്യൂണൽ നൽകിയ ഉത്തരവിന്റെ അടിസ്ഥാനത്തിൽ പണം ഈടാക്കി അമ്മയ്ക്ക് കൈമാറി. മരുമകൾ ജോലി ചെയ്യുന്ന ബാങ്കിൽനിന്നാണ് വയോധികയ്ക്ക് ട്രിബ്യൂണൽ ഉത്തരവ് പ്രകാരം തുക നൽകിയത്.

മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവും എന്ന നിയമപ്രകാരമാണ് നടപടി. ബാങ്ക് ഉദ്യോഗസ്ഥനായ മകൻ മരിച്ച ശേഷം മകന്റെ ജോലി ആശ്രിത നിയമനത്തിലൂടെ മകന്റെ ഭാര്യക്ക്‌ ലഭിച്ചു. എന്നാൽ ജോലി ലഭിച്ച ശേഷം മരുമകൾ ഭർതൃമാതാവിനെ സംരക്ഷിക്കാതെ ഐരാപുരത്തെ സ്വന്തം വീട്ടിലേക്ക് മാറി താമസിച്ചു. ഇതേത്തടുർന്ന് തൃക്കളത്തൂർ സ്വദേശിനിയായ 72 വയസ്സുള്ള അമ്മ നേരത്തെ ട്രിബ്യൂണലിനെ സമീപിച്ചിരുന്നു.

പ്രതിമാസം ഒരു നിശ്ചിത തുക നൽകാൻ ഉത്തരവും നൽകി. എന്നാൽ ഈ ഉത്തരവ് മരുമകൾ നടപ്പാക്കാൻ തയ്യാറായില്ല. ഇതേത്തുടർന്നാണ് പ്രതിമാസ ശമ്പളത്തിൽനിന്ന്‌ തുക ഈടാക്കാൻ ബാങ്ക് അധികൃതർക്ക് ട്രിബ്യൂണൽ നിർദേശം നൽകിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week