KeralaNews

കോട്ടയത്ത് വീടിനുള്ളില്‍ നൃത്താധ്യാപകന്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍; മൃതദേഹത്തിന് ഒരു ദിവസത്തെ പഴക്കം

കോട്ടയം: കോട്ടയം നഗരത്തില്‍ വീടിനുള്ളില്‍ നൃത്താധ്യാപകനെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മാങ്ങാനം സ്വദേശിയായ ഡാന്‍സ് മാസ്റ്റര്‍ മധുവിനെയാണ് ശാസ്ത്രീ റോഡില്‍ ബേക്കര്‍ ഹില്ലിലുള്ള വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് ഒരു ദിവസത്തെ പഴക്കമുള്ളതായി പോലീസ് പറഞ്ഞു. മരണ കാരണം വ്യക്തമല്ല.

എട്ടു വര്‍ഷമായി മധു ഈ വാടക വീട്ടിലായിരുന്നു താമസം. രണ്ട് ദിവസമായി അനക്കമൊന്നും കാണാതെ വന്നതോടെ അയല്‍വാസികള്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസ് എത്തി വാതില്‍ തുറന്ന് നോക്കുമ്പോഴാണ് മധുവിനെ മരിച്ച നിലയില്‍ കണ്ടത്.

മൃതദേഹം തറയില്‍ കമഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു. കോട്ടയം വെസ്റ്റ് പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മാത്രമേ മരണ കാരണം വ്യക്തമാകു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button