24.7 C
Kottayam
Sunday, May 19, 2024

പിവി അൻവറിനെതിരായ മിച്ചഭൂമി കേസിൽ  അടിയന്തര നടപടി നിര്‍ദ്ദേശിച്ച് ഹൈക്കോടതി

Must read

കൊച്ചി::പിവി അൻവറിനെതിരായ മിച്ചഭൂമി കേസിലെ  കോടതിയലക്ഷ്യ ഹർജിയിൽ അടിയന്തര നടപടി നിര്‍ദ്ദേശിച്ച് ഹൈക്കോടതി .മിച്ചഭൂമി തിരിച്ച്പിടിച്ച് നടപടി റിപ്പോർട്ട് ഉടൻ വേണം.സാവകാശം വേണമെന്ന സർക്കാർ ആവശ്യം കോടതി തള്ളി.അടുത്ത ചൊവ്വാഴ്ച സത്യവാങ്മൂലം  നൽകണമെന്ന് കോടതി നിര്‍ദേശിച്ചു.

റിപ്പോർട്ട് സമർപ്പിക്കാൻ 10 ദിവസം സാവകാശം വേണമെന്നായിരുന്നു സർക്കാർ നിലപാട്.അഞ്ച് മാസത്തിനകം അധികഭൂമി തിരിച്ച് പിടിക്കാൻ കോടതി ഉത്തരവിട്ടിരുന്നു.2017ൽ  താമരശ്ശേരി താലൂക്ക് ലാന്‍റ്  ബോർഡ്  ചെയർമാനായിരുന്നു നിർദ്ദേശം.ഇത് നടപ്പാക്കാത്തത് ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്.

മാധ്യമങ്ങള്‍ക്കെതിരെ  കൊലവിളി നടത്തുന്ന എം.എൽ.എ പി.വി.അൻവറിനെ കൊടും ക്രിമിനലായി പ്രഖ്യാപിക്കണമെന്ന് സി.പി.ഐ നേതാവ് സി. ദിവാകരൻ ആവശ്യപ്പെട്ടു.
മാധ്യമപ്രവർത്തകർക്കും മാധ്യമസ്ഥാപനങ്ങൾക്കും നേരെ പി.വി. അൻവർ  നടത്തുന്ന കൊലവിളിയിൽ പ്രതിഷേധിച്ച് തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജനാധിപത്യത്തിൻ്റെ നാലാംതൂണ് അടിച്ചു തകർക്കാനുള്ള ശ്രമമാണ് നടക്കുന്നത്. മാധ്യമപ്രവർത്തകർ  അവരുടെ തൊഴിൽ ചെയ്യുമ്പോൾ അവരെ വധിക്കുമെന്നൊക്കെ ഭീഷണിപ്പെടുത്തുന്നവരെ ക്രിമിനലായി പ്രഖ്യാപിക്കുന്നതിൽ തെറ്റൊന്നുമില്ല. മാധ്യമ പ്രവർത്തകരുടെ സംരക്ഷണത്തിനായി മുഴുവൻ രാഷ്ട്രീയ പ്രവർത്തകരും ഉണ്ടാകുമെന്നും  സി.ദിവാകരൻ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week