EntertainmentNews

അച്ഛൻ മരിച്ച് ഒരു മാസത്തിന് ശേഷം ഡാൻസ്; ആ ഘട്ടം നടുക്കടലിൽ പെട്ടത് പോലെയായിരുന്നു: ദിവ്യ ഉണ്ണി

കൊച്ചി:നൃത്തവേദികളിൽ സജീവമാണ് ദിവ്യ ഉണ്ണിയിന്ന്. കഴിഞ്ഞ ദിവസമാണ് ​ഗിന്നസ് റെക്കോഡ് നേടിയ‍ ഡാൻസ് പെർഫോമൻസ് കേരളത്തിൽ ദിവ്യയുടെ നേതൃത്വത്തിൽ നടന്നത്. സിനിമാവ ലോകത്ത് നിന്നും ഏറെക്കാലമായി മാറി നിൽക്കുകയാണ് ദിവ്യ ഉണ്ണി. എങ്കിലും താരത്തെ പ്രേക്ഷകർ മറന്നിട്ടില്ല. അത്രത്തോളം ശ്രദ്ധേയ വേഷങ്ങൾ ദിവ്യ ഉണ്ണിക്ക് കരിയറിൽ ലഭിച്ചു. വിവാഹത്തോടെയാണ് ദിവ്യ സിനിമാ രം​ഗത്ത് നിന്നും അകലുന്നത്. പിന്നീട് ഡാൻസിലേക്ക് പൂർണ ശ്രദ്ധ നൽകി. അമേരിക്കയിൽ ഇന്ന് ഒരു ഡ‍ാൻസ് സ്കൂൾ ദിവ്യ നടത്തുന്നുണ്ട്.

ദിവ്യ ഉണ്ണിയുടെ ജീവിതത്തിൽ ഏറ്റവും വലിയ സ്വാധീനം ചെലുത്തിയത് പിതാവ് പൊന്നോത്ത് മഠത്തിൽ ഉണ്ണികൃഷ്ണനാണ്. ദിവ്യ വലിയ നർത്തകിയാകണമെന്ന് ഇദ്ദേഹം ആ​ഗ്രഹിച്ചിരുന്നു. കരിയറിലും ജീവിതത്തിലും ദിവ്യയെടുത്ത നിർണായക തീരുമാനങ്ങളിലെല്ലാം പിതാവിന്റെ പങ്കുണ്ട്. 2021 ലാണ് ഹൃദയാഘാതം വന്നു ഇദ്ദേഹം മരിക്കുന്നത്. അച്ഛന്റെ മരണമുണ്ടാക്കിയ ആഘാതത്തെക്കുറിച്ച് സംസാരിക്കുകയാണ് ദിവ്യ ഉണ്ണിയിപ്പോൾ.

ധന്യ വർമയുമായുള്ള അഭിമുഖത്തിലാണ് ദിവ്യ മനസ് തുറന്നത്. അച്ഛന്റെ വിയോ​ഗം ഒരു വർഷത്തോളം തനിക്ക് പൂർണമായും ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നില്ലെന്ന് നടി പറയുന്നു. അച്ഛനായിരുന്നു എല്ലാം. തന്റെ ഭർത്താവിനെയും വിയോ​ഗം ഏറെ ബാധിച്ചെന്നും ദിവ്യ വ്യക്തമാക്കി. മുകളിൽ നിന്ന് അദ്ദേഹം തന്നെയും കുടുംബത്തെയും സംരക്ഷിക്കുന്നുണ്ടെന്ന വിശ്വാസമുണ്ടെന്നും ദിവ്യ ഉണ്ണി വ്യക്തമാക്കി.

മരിക്കുന്നതിന് ഒരു വർഷം മുമ്പ് ഏഴ് മാസത്തോളം ഞങ്ങൾക്കൊപ്പം യുഎസിലുണ്ടായിരുന്നു. ഒരു ദിവസം അച്ഛന് വയ്യ, ആശുപത്രിയിൽ കൊണ്ട് പോകുകയാണെന്ന് അമ്മ ഫോൺ ചെയ്ത് പറഞ്ഞു. ശബ്ദം ഇടറുന്നുണ്ടായിരുന്നു. മുപ്പത് മിനുട്ടിനുള്ളിലാണ് മരണം സംഭവിച്ചതെന്ന് ദിവ്യ പറയുന്നു. അച്ഛന് ഒരു ​ഗ്ലാസ് വെള്ളമെടുക്കാൻ പോലും ആരെയും ആശ്രയിക്കുന്നത് ഇഷ്ടമായിരുന്നില്ല.

അമ്മയെ എടീ, നീ എന്നൊന്നും വിളിക്കില്ലായിരുന്നു. അച്ഛൻ മരിച്ച ശേഷം ഒരു വർഷത്തോളം എന്റെ തലയിൽ അച്ഛനോട് ചോദിച്ചിട്ട് തീരുമാനിക്കാം എന്ന ചിന്ത വരുമായിരുന്നു. പെട്ടെന്ന് ഞാനെന്താണ് ഈ ചെയ്യുന്നതെന്ന് തോന്നും. അരുണിനും അങ്ങനെയായിരുന്നു. തലയ്ക്ക് അടി കിട്ടിയത് പോലെയും നടുക്കടലിൽ പെട്ടത് പോലെയുമായിരുന്നു അച്ഛന്റെ വിയോ​ഗത്തിന് ശേഷമുള്ള സമയമെന്ന് ദിവ്യ ഓർത്തു.

അച്ഛന്റെ മരണം കഴിഞ്ഞ് കുറച്ച് മാസങ്ങൾക്കുള്ളിൽ ‍ഡാൻസ് പ്രോ​ഗ്രാം ചെയ്തതിനെക്കുറിച്ചും ദിവ്യ ഉണ്ണി സംസാരിച്ചു. നവംബറിലാണ് അച്ഛൻ മരിച്ചത്. ജനുവരി മാസം ആദ്യം ഞാൻ ഡാൻസ് പെർഫോമൻസിന് പോയി. യുഎസിൽ നിന്നാണ് ഡാൻസിന് കോൾ വന്നത്. അച്ഛനാണ് മുമ്പ് എല്ലാം നോക്കിയിരുന്നത്. ഒരു പ്രോ​ഗ്രാമിനോട് നീ നോ പറയുന്നത് അച്ഛന് ഇഷ്ടപ്പെടുമെന്ന് തോന്നുന്നില്ല, നീ പൊയ്ക്കോ എന്ന് അമ്മ പറഞ്ഞു. ഞാൻ പോയി ഡ‍ാൻസ് ചെയ്തു. എന്തൊക്കെ സംഭവിച്ചാലും നൃത്തം മുന്നോട്ട് കൊണ്ട് പോകണമെന്ന് അച്ഛൻ മുമ്പ് തന്നോട് പറഞ്ഞിരുന്നെന്നും ദിവ്യ ഉണ്ണി ഓർത്തു. വിഷമമുണ്ടെങ്കിലും കരഞ്ഞ് തകർന്നിരിക്കാൻ താൽപര്യമില്ലെന്നും ദിവ്യ വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker