ശബരിമലയില്‍ ദിവസവേതന ജീവനക്കാര്‍ക്കുള്ള അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: അടുത്ത മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനകാലത്ത് ശബരിമലയില്‍ ദിവസവേതന വ്യവസ്ഥയില്‍ ജോലിനോക്കുവാന്‍ താത്പര്യമുള്ള ഹിന്ദുക്കളായ പുരുഷന്‍മാരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു.അപേക്ഷകര്‍ 18 നും 60 നും മദ്ധ്യേ പ്രായമുള്ളവരായിരിക്കണം.അപേക്ഷകള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ തിരുവനന്തപുരം നന്തന്‍കോട്ടുള്ള ആസ്ഥാന ഓഫീസില്‍ നിന്നും ദേവസ്വം ബോര്‍ഡിന്റെ വിവിധ ഗ്രൂപ്പ് ഓഫീസുകളില്‍ നിന്നും ലഭിക്കും.കൂടാതെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ www.travancoredevaswomboard.org എന്ന വെബ്‌സൈറ്റില്‍
പ്രസിദ്ധീകരിച്ചിട്ടുള്ള മാതൃകയില്‍ വെള്ളപേപ്പറില്‍ 10 രൂപയുടെ ദേവസ്വംസ്റ്റാമ്പ് ഒട്ടിച്ച്, അപേക്ഷ തയ്യാറാക്കി
സമര്‍പ്പിക്കാവുന്നതാണ്.പൂരിപ്പിച്ച അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി 22.10.2019 ആണ്.അപേക്ഷകര്‍ ആറുമാസത്തിനകം എടുത്തിട്ടുള്ള പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ,ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടില്ലാ എന്ന് തെളിയിക്കുന്നതിന് സ്ഥലത്തെ സബ് ഇന്‍സ്‌പെക്ടര്‍ റാങ്കില്‍ കുറയാത്ത ഒരു പോലീസ് ഉദ്ദ്യോഗസ്ഥന്റെ സര്‍ട്ടിഫിക്കറ്റ്,വയസ്,മതം എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ്,മെഡിക്കല്‍ ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടതാണ്.പൂരിപ്പിച്ച അപേക്ഷ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ചീഫ് എഞ്ചീനിയര്‍,തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ് ,നന്തന്‍കോട്,തിരുവനന്തപുരം-3 എന്നവിലാസത്തില്‍ ലഭ്യമാക്കണം.അപേക്ഷ സമര്‍പ്പിക്കുന്നത് സംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങള്‍ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ
വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.