ചുഴലിക്കാറ്റ് അതിതീവ്രത കെെ വരിച്ചു, തിരുവനന്തപുരത്ത് കനത്ത ജാഗ്രതാ നിർദ്ദേശം
തിരുവനന്തപുരം:ചുഴലി കാറ്റ് അതിതീവ്രത കൈവരിച്ചതിനാല്‍ പൊതു ജനങ്ങള്‍ താഴെപ്പറയുന്ന കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തണമെന്ന് തിരുവനന്തപുരം ജില്ലാ കളക്ടര്‍ കെ ഗോപാലകൃഷ്ണന്‍ അറിയിച്ചു
1. ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ അപകടകമായ മരങ്ങളുള്ള സ്ഥലത്ത് താമസിക്കുന്നവര്‍ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറി താമസിക്കാന്‍ നിര്‍ദ്ദേശം നല്‍കി.
2. മലയോര മേഖലയില്‍ താമസിക്കുന്നവര്‍ ശ്രദ്ധിക്കണമെന്നും, ഈ മേഖലയിലേക്കുള്ള വിനോദ സഞ്ചാരവും, കടലോര പ്രദേശങ്ങളിലേക്കുള്ള വിനോദ സഞ്ചാരം ഉള്‍പ്പെടെയുള്ളവ രണ്ട് ദിവസത്തേക്ക് ഒഴിവാക്കണം.
3. മത്സ്യ ബന്ധന തൊഴിലാളികള്‍ ഒരു കാരണവശാലും കടലില്‍ പോകരുത്. ഇത് കര്‍ശനമായി പാലിക്കണം
4. ജില്ലാ കേന്ദ്രങ്ങളിലും, താലൂക്ക് കേന്ദ്രങ്ങളലും കണ്‍ട്രോള്‍ റൂം ആരംഭിച്ചു. ഓരോ താലൂക്കിന്റേയും ചുമതല ഓരോ ഡെപ്യൂട്ടി കളക്ടര്‍മാര്‍ക്ക് നല്‍കിയിട്ടുണ്ട്.
5. ക്യാമ്പുകള്‍ ആവശ്യമുള്ള സ്ഥലങ്ങളില്‍ ക്യാമ്പുകള്‍ ആരംഭിക്കാനുള്ള സജീകരണവും സജ്ജമാക്കിയിട്ടുണ്ട്.
6. റവന്യൂ ഉദ്യോഗസ്ഥര്‍ നല്‍കുന്ന നിര്‍ദ്ദേശം കര്‍ശനമായും പാലിക്കണമെന്നും കളക്ടര്‍ അഭ്യര്‍ത്ഥിച്ചു.