സൈബർ ആക്രമണം ക്വട്ടേഷൻ, ശമ്പളത്തോടെയുള്ള ജോലി’; സിനിമക്കാർക്ക് അറിയാമെങ്കിലും സമ്മതിച്ച് തരില്ലെന്ന് ഭാവന
കൊച്ചി: സെെബർ ആക്രമണങ്ങൾ ഇന്ന് ശമ്പളം പറ്റുന്ന ജോലി പോലെയാണെന്ന് നടി ഭാവന. ഒരും കൂട്ടം ആൾക്കാരെ ഉപയോഗപ്പെടുത്തികൊണ്ട് പ്രസ്തുത വ്യക്തിയെ അല്ലെങ്കിൽ ഒരു പ്രോജക്ടിനെ ആക്രമിക്കണം എന്നത് ഇവിടെ നടക്കുന്നുണ്ടെന്നാണ് തനിക്ക് കിട്ടിയ വിവരം. ഇക്കൂട്ടർക്ക് ശമ്പളവും ലഭിക്കുന്നുണ്ടെന്നാണ് തന്റെ അറിവെന്നും ഭാവന പറഞ്ഞു.
‘ഇത്തരം സെെബർ ആക്രമണങ്ങൾക്കെതിരെ കേസ് കൊടുത്താലും ഐഡി ട്രാക്ക് ചെയ്ത് വരുമ്പോൾ അവർ അത് ഡിലീറ്റ് ചെയ്ത് പോയിട്ടുണ്ടാവാം. ഇങ്ങനെ ചെയ്യുന്നവരുടെ യഥാർത്ഥ ഐഡി കണ്ടാൽ വളരെ വിശ്വസനീയമായി തോന്നുന്നതാകാം. ഇതൊരു ജോലി പോലെയാണ്. ആർക്കും ഒരും കൂട്ടം ആൾക്കാരെ ഉപയോഗപ്പെടുത്തികൊണ്ട് പ്രസ്തുത വ്യക്തിയെ അല്ലെങ്കിൽ ഒരു പ്രോജക്ടിനെ ആക്രമിക്കണം എന്ന ഒരു കാര്യം ഇവിടെ നടക്കുന്നുണ്ടെന്നാണ് എനിക്ക് കിട്ടിയ വിവരം. മുഴുവൻ വിവരങ്ങൾ എനിക്ക് അറിയില്ല. എന്നാൽ സോഷ്യൽ മീഡിയയിൽ അല്ലെങ്കിൽ സിനിമ മേഖലയിലുളളവർക്ക് ഇതിനെ പറ്റി അറിയാം എന്നാണ് തോന്നുന്നത്. പക്ഷെ ആരും അത് സമ്മതിച്ച് തരണമെന്നില്ല’, ഭാവന പറഞ്ഞു.
ഭാവനയുടെ വാക്കുകൾ:
”സെെബർ ബുളളീയിംഗ് എന്നത് ഞാൻ മനസിലാക്കുന്നത് ഇത് ഒരു ജോലി പോലെയാണെന്നാണ്. ഇതിനെതിരെ ഒരുപാട് സെലിബ്രിറ്റികളും സാധാരണക്കാരും രംഗത്ത് വരുന്നുണ്ട്. ഇതിനെതിരെ കേസ് കൊടുത്താലും ഐഡി ട്രാക്ക് ചെയ്ത് വരുമ്പോൾ അവർ അത് ഡിലീറ്റ് ചെയ്ത് പോയിട്ടുണ്ടാവാം. ഇങ്ങനെ ചെയ്യുന്നവരുടെ യഥാർത്ഥ ഐഡി കണ്ടാൽ വളരെ വിശ്വസനീയമായി തോന്നുന്നതാകാം.
ഇതൊരു ജോലി പോലെയാണ്. ആർക്കും ഒരും കൂട്ടം ആൾക്കാരെ ഉപയോഗപ്പെടുത്തികൊണ്ട് പ്രസ്തുത വ്യക്തിയെ അല്ലെങ്കിൽ ഒരു പ്രോജക്ടിനെ ആക്രമിക്കണം എന്ന ഒരു കാര്യം ഇവിടെ നടക്കുന്നുണ്ട് എന്നാണ് എനിക്ക് കിട്ടിയ വിവരം.
മുഴുവൻ വിവരങ്ങൾ എനിക്ക് അറിയില്ല. എന്നാൽ സോഷ്യൽ മീഡിയയിൽ അല്ലെങ്കിൽ സിനിമ മേഖലയിലുളളവർക്ക് ഇതിനെ പറ്റി അറിയാം എന്നാണ് തോന്നുന്നത്. പക്ഷെ ആരും അത് സമ്മതിച്ച് തരണമെന്നില്ല. ഞാൻ മനസിലാക്കിയിട്ടുളളത് ഇതൊരു ജോലി പോലെയാണെന്നാണ്. ക്വട്ടേഷൻ കൊടുത്ത് ഒരാളെ അറ്റാക്ക് ചെയ്യുന്നതിന് അവർക്ക് പേയ്മെന്റ് ഉണ്ടെന്നാണ് എന്റെ വിവരം.
ഇത് നേരിടുന്ന ആളുകൾക്കും വികാരങ്ങളുണ്ട്. നമ്മളാരും യാതൊരു വികാരങ്ങളില്ലാത്ത റോബോട്ട് ഒന്നുമല്ല. എത്രയോ ആൾക്കാർ ഇത്തരത്തിലുളള സെെബർ ആക്രമണങ്ങൾ മൂലം മാനസികമായി തളർന്നു പോകുന്നുണ്ട്.”