കൊച്ചി: മന്ത്രി കെ.ടി. ജലീലിനോട് വിദേശ യാത്രകളുടെ രേഖകള്‍ ആവശ്യപ്പെട്ട് കസ്റ്റംസ്. വിവിധ ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനായി ഷാര്‍ജയിലേക്കും ദുബായിയിലേക്കും അദ്ദേഹം പോയിരുന്നു. ഈ യാത്രയുടെ രേഖകള്‍ ഹാജരാക്കാനാണ് മന്ത്രിയോട് കസ്റ്റംസ് ആവശ്യപ്പെട്ടിരിക്കുന്നത്.
ഷാര്‍ജയില്‍ നടന്ന പുസ്തകമേളയിലും ദുബായില്‍ നടന്ന തിരൂരങ്ങാടി പിഎസ്എംഒ കോളജ് പൂര്‍വവിദ്യാര്‍ഥി സംഗമത്തിലും പങ്കെടുക്കാനായി നടത്തിയ യാത്രകളുടെ, അനുമതി പത്രമടക്കമുള്ള രേഖകളാണ് അന്വേഷണ സംഘം ആവശ്യപ്പെട്ടത്. ഈ രണ്ട് യാത്രകളും മുന്‍കൂര്‍ അനുമതിയോടെയായിരുന്നുവെന്നും മന്ത്രി കസ്റ്റംസിനോട് വ്യക്തമാക്കി.
നയതന്ത്ര ചാനല്‍ വഴി മതഗ്രന്ഥവും ഈന്തപ്പഴവും ഇറക്കുമതി, യുഎഇ കോണ്‍സുലേറ്റ് സന്ദര്‍ശനങ്ങള്‍, സ്വപ്ന സുരേഷുമായുള്ള ഫോണ്‍ വിളികള്‍ തുടങ്ങിയ വിഷയങ്ങളെ സംബന്ധിച്ച് കെ.ടി. ജലീലിനെ കസ്റ്റംസ് ആറര മണിക്കൂര്‍ ചോദ്യംചെയ്തു വിട്ടയച്ചിരുന്നു.