InternationalNews

സാര്‍സ് കോവ്-2 ചൈനീസ് സര്‍ക്കാര്‍ ലബോറട്ടറിയില്‍ രൂപപ്പെടുത്തിയത്, കൂടുതൽ വിവരങ്ങൾ പുറത്ത്

വാഷിംഗ്ടണ്‍: സാര്‍സ് കൊവിഡ് വൈറസുകളെ ജൈവായുധമെന്ന നിലയില്‍ ഉപയോഗിക്കാന്‍ ചൈനയിലെ സൈനിക ശാസ്ത്രജ്ഞര്‍ ആലോചിച്ചിരുന്നതായി രേഖകള്‍. ‘The Unnatural Origin of SARS and New Species of Man-Made Viruses as Genetic Bioweapons’-എന്ന പേരിലുള്ള ചൈനീസ് പ്രബന്ധത്തിലാണ് ഇതേക്കുറിച്ച്‌ പറയുന്നത്.

2015ല്‍ തന്നെ ചൈനയിലെ മുന്‍നിര സൈനിക ശാസ്ത്രജ്ഞര്‍ സാര്‍സ് കൊറോണ വൈറസുകളെ കുറിച്ച്‌ പറയുകയും മൂന്നാംലോക മഹായുദ്ധം ജൈവായുധങ്ങളുടെ പോരാട്ടമായിരിക്കുമെന്ന് പ്രവചിക്കുകയും ചെയ്തിരുന്നതായാണ് രേഖകളില്‍ പറയുന്നത്.

സാര്‍സ് കൊറോണ വൈറസുകളെ ജനിതക ആയുധങ്ങളുടെ പുതിയ യുഗം എന്ന് മുദ്രകുത്തപ്പെടും. അത് വളര്‍ന്നുവരുന്ന ഹ്യൂമന്‍ഡിസീസ് വൈറസായി കൈകാര്യം ചെയ്യാനും പിന്നീടത് ആയുധമായി ഉപയോഗിക്കാനും മുമ്പൊരിക്കലും കാണാത്ത വിധത്തില്‍ അഴിച്ചുവിടാനും കഴിയും. പ്രബന്ധത്തില്‍ പറയുന്നു.

ചൈനീസ് സൈനിക ശാസ്ത്രജ്ഞരും വൈറോജിസ്റ്റുകളും ചേര്‍ന്നാണ് ഈ പ്രബന്ധം തയ്യാറാക്കിയത്. ചൈനീസ് സര്‍ക്കാര്‍ ലബോറട്ടറിയില്‍ രൂപപ്പെടുത്തിയതാണ് സാര്‍സ് കോവ്-2 എന്ന വൈറസെന്ന് പറഞ്ഞുകൊണ്ട് ചൈനീസ് നേത്രരോഗ വിദഗ്ദ്ധനും വൈറോളജിസ്റ്റുമായ ലി-മെങ് യാന്‍ ഈ പ്രബന്ധം ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker