കോഴിക്കോട്: പോലീസിനെതിരെ സി.പി.എം പ്രാദേശിക നേതാവിന്റെ ഭീഷണി പ്രസംഗം. കോഴിക്കോട് ജില്ലയിലെ ഒഞ്ചിയത്തെ സിപിഎം ഏരിയ കമ്മിറ്റി അംഗം ഇ.എം. ദയാനന്ദന്റേതാണ് പ്രസംഗം. വടകര ചോമ്പാല സ്റ്റേഷനിലെ സിപിഒ വിശ്വനാഥനെതിരെയാണ് ഭീഷണി.
കാക്കിയഴിച്ച് വച്ചെത്തിയാല്‍ പോലീസുകാരനെ കൈകാര്യം ചെയ്യുമെന്നാണ് ഭീഷണി. പുതുവത്സരാഘോഷം പോലീസ് തടഞ്ഞതിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് ഭീഷണി പ്രസംഗത്തിലേക്ക് നയിച്ചത്.ഭീഷണി പ്രസംഗത്തിന്റെ വിഡിയോ വൈറലായതോടെ സംഭവം വിവാദമായിരിക്കുകയാണ്.
പുതുവത്സര ആഘോഷ പരിപാടി നടത്താന്‍ സാധ്യമല്ലെന്ന് പോലീസ് അറിയിച്ചിരുന്നു. ഇതിനെ എതിര്‍ത്ത പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്യാനുള്ള പോലീസ് ശ്രമം ഒരുപറ്റം പ്രവര്‍ത്തകര്‍ ചേര്‍ന്ന് തടഞ്ഞിരുന്നു. എന്നാല്‍, പിറ്റേദിവസം ഇയാളെ വീട്ടിലെത്തി പോലീസ് കസ്റ്റഡിയിലെടുത്തു. ഇതിന് പിന്നാലെയാണ് ഭീഷണി പ്രസംഗമുണ്ടായത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News