പുനലൂര്‍: സിപിഎം ബ്രാഞ്ച് സെക്രട്ടറിയായി 19കാരി ശുഭലക്ഷ്മി. പുനലൂര്‍ ഏരിയയില്‍ ഉള്‍പ്പെട്ട വിളക്കുവെട്ടം ബ്രാഞ്ചിന്റെ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട യുവനേതാവ് എസ്.ശുഭലക്ഷ്മിക്ക് നിരവധി പേര്‍ ആശംസകള്‍ നേര്‍ന്നു.
സംസ്ഥാനത്തെ തന്നെ പ്രായംകുറഞ്ഞ ബ്രാഞ്ച് സെക്രട്ടറിമാരില്‍ ഒരാളാണ് ശുഭലക്ഷ്മി. അടൂര്‍ സെന്റ് സിറിള്‍സ് കോളേജില്‍ ഒന്നാംവര്‍ഷ ബി.എ. ഇംഗ്ലീഷ് ലിറ്ററേച്ചര്‍ വിദ്യാര്‍ഥിനിയാണ്.
ഡി.വൈ.എഫ്.ഐ. പുനലൂര്‍ നോര്‍ത്ത് മേഖലാ കമ്മിറ്റി വൈസ് പ്രസിഡന്റും എസ്.എഫ്.ഐ. പുനലൂര്‍ ഏരിയ കമ്മിറ്റി അംഗവും ബാലസംഘം പുനലൂര്‍ ഏരിയ പ്രസിഡന്റുമാണ്. വിളക്കുവെട്ടം ശുഭനിവാസില്‍ ജി. ഓമനക്കുട്ടന്റെയും ബി.സിന്ധുവിന്റെയും മകളാണ്. ശ്രീക്കുട്ടന്‍ സഹോദരനാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News