24.7 C
Kottayam
Monday, September 30, 2024

കേരള കോണ്‍ഗ്രസിനായി ഒരു വകുപ്പും വിട്ടുനല്‍കില്ല; നിലപാട് വ്യക്തമാക്കി സി.പി.ഐ

Must read

തിരുവനന്തപുരം: കേരള കോണ്‍ഗ്രസിനായി ഒരു വകുപ്പും വിട്ടുനല്‍കില്ലെന്ന് സിപിഐ. വേണമെങ്കില്‍ സി.പി.എം സീറ്റ് നല്കിക്കോട്ടെയെന്നും നിലപാടില്‍ മാറ്റമില്ലെന്നും സിപിഐ അറിയിച്ചു.

രണ്ടു മന്ത്രിസ്ഥാനം ചോദിച്ച ജോസ് കെ മാണിയുടെ പാര്‍ട്ടിക്ക് ഒന്നു മാത്രമേ നല്‍കാനാവൂ എന്ന് സി.പി.എം അറിയിച്ചു കഴിഞ്ഞു. വൈദ്യുതി, പൊതുമരാമത്ത്, രജിസ്‌ട്രേഷന്‍ വകുപ്പുകള്‍ കേരള കോണ്‍ഗ്രസിന് വിട്ടുനല്‍കുന്നതില്‍ സി.പി.എമ്മില്‍ ആലോചന തുടങ്ങി. ഇന്ന് തിരുവന്തപുരത്ത് സിപിഎം അവയ്‌ലബിള്‍ സെക്രട്ടറിയേറ്റ് യോഗം ചേരും.

മന്ത്രിസഭാ രൂപീകരണത്തിനായി ഇടതുമുന്നണി യോഗം തിങ്കളാഴ്ച ചേരാനിരിക്കെ വകുപ്പ് വിഭജനത്തെപ്പറ്റി സിപിഎം-സിപിഐ നേതൃത്വങ്ങള്‍ തമ്മില്‍ അനൗപചാരിക ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. പുതിയതായി മുന്നണിയിലേക്കെത്തിയ കേരള കോണ്‍ഗ്രസിന് ഏതു വകുപ്പെന്നതാണ് മുന്നണിക്ക് മുന്നിലെ പുതിയ വെല്ലുവിളി. നിലവിലെ സാഹചര്യത്തില്‍ 20 വ്യാഴാഴ്ച ഉച്ചക്കഴിഞ്ഞ സത്യപ്രതിജ്ഞ എന്നാണ് നിശ്ചയിച്ചിരിക്കുന്നത്.

രണ്ടു മന്ത്രിസ്ഥാനം നല്കാനാകില്ല എന്ന് സിപിഎം അറിയിച്ചതിനെ തുടര്‍ന്ന് നിര്‍ണായക വകുപ്പ് വേണമെന്ന ആവശ്യം കേരള കോണ്‍ഗ്രസ് മുന്നോട്ട് വെച്ചത്. പൊതുമരാമത്ത്, കൃഷി, ജലവിഭവം എന്നീ വകുപ്പുകളാണ് കേരള കോണ്‍ഗ്രസ് ചോദിക്കുന്നത്.

നേരത്തെ നിയമവും ടൂറിസം കൈയിലുണ്ടായിരുന്ന സിപിഐ അതു വിട്ടുനല്‍കിയപ്പോള്‍ ലഭിച്ചത് വനംവകുപ്പാണ്. യുഡിഎഫില്‍ പോലും കേരള കോണ്‍ഗ്രസ് കൃഷി വകുപ്പ് കൈകാര്യം ചെയ്തിട്ടില്ലെന്നിരിക്കെ അതു ചോദിക്കുന്നത് യുക്തിയല്ലെന്ന് സി.പി.ഐ നേതൃത്വം സൂചിപ്പിക്കുന്നു.

സിപിഎം ആകട്ടെ ധനം,വിദ്യാഭ്യാസം,ആരോഗ്യം,വ്യവസായം,തദ്ദേശം ഉള്‍പ്പടെയുള്ള ഒരു നിര്‍ണായക വകുപ്പുകളും വിട്ടു നല്‍കാന്‍ തയ്യാറല്ല. പൊതുമരാമത്ത്,വൈദ്യുതി, എന്നീ വകുപ്പകള്‍ക്കൊപ്പം രജിസ്‌ട്രേഷന്‍ കൂടി വിട്ടുനല്‍കുന്നതിനാണ് സിപിഎമ്മില്‍ ആലോചന നടക്കുന്നത്. സിപിഎം ഭരിച്ചിരുന്ന വകുപ്പാണെങ്കിലും വൈദ്യുതി വകുപ്പ് നല്‍കുന്നത് തള്ളികളയാനാവില്ലെന്ന് സിപിഎം നേതാക്കള്‍ സൂചന നല്‍കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കോട്ടയം അതിരമ്പുഴയിൽ നിന്നും 17കാരനെ കാണാതായി; അന്വേഷണം

കോട്ടയം: മാന്നാനത്ത് നിന്നും വിദ്യാർത്ഥിയെ കാണാതായി.ആഷിക് ബിനോയി 17 വയസിനെയാണ് രാവിലെ 9.30 മുതൽ കാണാതായത്. കണ്ട് കിട്ടുന്നവർ ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലെ6282429097എന്ന നമ്പറിലോ ഈ നമ്പരിലോ ബന്ധപ്പെടണം.9847152422

മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് അൻവർ; ‘തന്നെ കള്ളനാക്കി, സ്വർണ്ണം പൊട്ടിക്കലിൽ കസ്റ്റംസ്-പൊലീസ് ഒത്തുകളി’

മലപ്പുറം : പൊലീസിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷ ഭാഷയിൽ വിമർശിച്ചും സ്വർണ്ണക്കടത്തിൽ പൊലീസ് -കസ്റ്റംസ് ബന്ധം ആരോപിച്ചും നിലമ്പൂരിലെ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ പി.വി അൻവർ എംഎൽഎ. പൊലീസിനെതിരെ പറഞ്ഞതിന് മുഖ്യമന്ത്രി...

‘ആർഎസ്എസ് പ്രമാണിമാരോട് കിന്നാരം പറയുന്നയാൾ എഡിജിപി പദവിയിക്ക് അർഹനല്ല, മാറ്റിയേ തീരൂ’കടുത്ത നിലപാടുമായി സിപിഐ

തൃശ്ശൂർ : എ.ഡി.ജി.പി എം.ആർ. അജിത്ത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്നും മാറ്റിയെ തീരൂവെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സി പി ഐയുടെ കയ്പമംഗലം മണ്ഡലം കമ്മിറ്റി ഓഫീസായ പി...

പൂർണ നഗ്നനായ ട്രംപ്, വിഷാദ ഭാവം; ലാസ് വേഗസില്‍ കൂറ്റൻ പ്രതിമ, വൈറലായ പ്രതിമയുടെ അടിക്കുറിപ്പ് ഇങ്ങനെ

ലാസ് വേഗസ്: അമേരിക്കന്‍ പ്രസിഡന്‍റെ തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായ ഡൊണാള്‍ഡ് ട്രംപിന്റെ ഭീമൻ നഗ്ന പ്രതിമ നടുറോഡില്‍.  യു.എസ്സിലെ നൊവാഡ സംസ്ഥാനത്തെ ലാസ് വേഗസ് നഗരത്തിലാണ് 43 അടി വലിപ്പമുള്ള ഭീമാകാരന്‍ പ്രതിമ...

വാഹനാപകടത്തിൽ എയർബാഗ് മുഖത്തമർന്ന് മാതാവിന്റെ മടിയിലിരുന്ന രണ്ടു വയസ്സുകാരി ശ്വാസംമുട്ടി മരിച്ചു

മലപ്പുറം: കോട്ടയ്ക്കല്‍ - പടപ്പറമ്പില്‍ കാറും ടാങ്കർലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം. എയർബാഗ് മുഖത്തമർന്നതിനെത്തുടർന്ന് മാതാവിന്റെ മടിയിലിരുന്ന രണ്ടു വയസ്സുകാരി ശ്വാസംമുട്ടിയാണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് മൂന്ന്...

Popular this week