KeralaNewsPolitics

സിപിഐക്കാരി വധുവിന് സിപിഎമ്മില്‍ നിന്ന് വരന്‍ ,ചടങ്ങില്‍ പങ്കെടുക്കാതെ സിപിഐ നേതാക്കള്‍,സമ്മേളന കാലത്ത് കൂട്ടക്കൊഴിച്ചില്‍

ആലപ്പുഴ:സിപിഐ (CPI) വധുവിന് സിപിഎമ്മില്‍ (CPM) നിന്ന് വരന്‍, ചടങ്ങില്‍ (Marriage) നിന്ന് വിട്ടുനിന്ന് സിപിഐക്കാര്‍. സിപിഐയുടെ ആലപ്പുഴ ജില്ലാ പഞ്ചായത്തംഗം പി.അഞ്ജുവും സിപിഎമ്മിന്‍റെ അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് എട്ടാം വാർഡ് അംഗം എ അജീഷും തമ്മിലുള്ള വിവാഹം സിപിഎം അമ്പലപ്പുഴ ഏരിയ കമ്മിറ്റി ഓഫിസിൽ വച്ച് ഇന്നലെയാണ് നടന്നത്. ലളിതമായ ചടങ്ങില്‍ ശ്രദ്ധേയമായത് സിപിഐ നേതാക്കളുടെ അസാന്നിധ്യമായിരുന്നു. സിപിഎം ഏരിയ സെക്രട്ടറി എ ഓമനക്കുട്ടനാണ് ചടങ്ങുകളുടെ നേതൃത്വം വഹിച്ചത്.

എ ഓമനക്കുട്ടന്‍ ഇരുവര്‍ക്കും തുളസിമാല നല്‍കി, ഇത് പരസ്പരം അണിയിച്ച് വളരെ ലളിതമായാണ് ചടങ്ങുകള്‍ നടന്നത്. ഏറെ നാളുകളായി ഇരുവരും പ്രണയത്തിലായിരുന്നു. ഇതോടെയാണ് വിവാഹം നടത്താന്‍ സിപിഎം മുന്നിട്ടിറങ്ങിയത്. ചുവപ്പു കരയുള്ള മുണ്ടും നേര്യതും ചുവപ്പു ബ്ലൗസും അണിഞ്ഞ് അഞ്ജുവെത്തിയപ്പോള്‍ ചുവപ്പ് കരയുള്ള മുണ്ടും ചുവപ്പു ഷർട്ടുമായിരുന്നു അജീഷിന്‍റെ വേഷം.

അമ്പലപ്പുഴ തെക്ക്  പഞ്ചായത്ത് ആമയിട മുരിങ്ങനാട്ട് വീട്ടിൽ അശോകന്റെയും പരേതയായ സുഷമയുടെയും മകനായ അജീഷ് സിപിഎം ആമയിട ബ്രാഞ്ച് അംഗമാണ്. പുറക്കാട് പൊക്കപ്പുറത്ത് ഫൽഗുനന്റെയും ഉമയമ്മയുടെയും മകളായ അഞ്ജു സിപിഐ പഴയങ്ങാ‌ടി ബ്രാഞ്ച് അംഗമാണ്.

എച്ച്.സലാം എംഎൽഎ, മറ്റു ജനപ്രതിനിധികൾ, ഏരിയ കമ്മിറ്റി അംഗങ്ങൾ എന്നിവർ ആശംസയുമായെത്തിയ ചടങ്ങില്‍ അഞ്ജുവിന്‍റെ കുടുംബം പങ്കെടുത്തില്ല. അജീഷിന്‍റെ പിതാവും ബന്ധുക്കളും വിവാഹച്ചടങ്ങിലെത്തി. സിപിഐ നേതാവിന്‍റെ വിവാഹത്തിലെ സിപിഐ അംഗങ്ങളുടെ അസാന്നിധ്യം ചര്‍ച്ചയായതിന് പിന്നാലെ ചടങ്ങിന് ക്ഷണം ലഭിച്ചിരുന്നില്ലെന്ന് സിപിഐ അമ്പലപ്പുഴ മണ്ഡലം സെക്രട്ടറി ഇ കെ ജയൻ പ്രതികരിച്ചു. 


തളിപ്പറമ്പിൽ സിപിഎമ്മിന്  തിരിച്ചടിയായി സംഘടനാ പ്രശ്നങ്ങൾ. മുൻ ഏരിയ കമ്മറ്റിയംഗം കോമത്ത് മുരളീധരനെ പുറത്താക്കിയതോടെ 18 അംഗങ്ങളും കുടുംബങ്ങളും പാർട്ടി വിട്ടു. ഇവർ സിപിഐയിൽ  ചേർന്നു. ഇതോടെ തളിപ്പറമ്പിൽ സിപിഎം പ്രതിരോധത്തിലായി. വ്യവസായി സാജന്റെ ആത്മഹത്യയ്ക്ക് കാരണം നഗരസഭാ ചെയർ പേഴ്സണായിരുന്ന ശ്യാമള ടീച്ചറുടെ പിടിവാശിയായിരുന്നുവെന്നും ഇത് ചോദ്യം ചെയ്തതോടെയാണ് പാർട്ടിക്കുള്ളിൽ തന്നെ  ഒതുക്കൽ തുടങ്ങിയതെന്നും സിപിഎം വിട്ട കോമത്ത് മുരളീധരൻ മന്ത്രി എംവി ഗോവിന്ദന്റെ ഭാര്യയായ ശ്യാമള, പാർട്ടിയിലെ മുതിർന്ന നേതാവായ പി ജയരാജൻ ആവശ്യപ്പെട്ടിട്ടും കൺവെൻഷൻ സെന്ററിന് അനുമതി നൽകിയില്ല. ജയരാജൻ എല്ലാം സഹിച്ച് ഇപ്പോഴും പാർട്ടിയിൽ തുടരുകയാണെന്നും കോമത്ത് മുരളീധരൻ  പറഞ്ഞു. വ്യക്തിപൂ‍ജ പിണറായിയുടെ പേരിൽ നടക്കുമ്പോൾ എന്തുകൊണ്ട് നടപടി ഉണ്ടാകുന്നില്ലെന്നും മുരളീധരൻ ചോദിക്കുന്നു.


ഇടുക്കി വട്ടവടയില്‍ സി പി ഐ എം നേതാവും മുന്‍ പഞ്ചായത്ത് പ്രസിഡന്‍റുമായ രാമരാജ് അടക്കം 250 ളം പേര്‍ സിപിഐഎം വിട്ട് സി പി ഐയില്‍ ചേര്‍ന്നു. തിരഞ്ഞെടുപ്പ് വീഴ്ചയുമായി ബന്ധപ്പെട്ട് വിഷയങ്ങള്‍ നിലനില്‍ക്കുകയും അന്വേഷണ കമ്മീഷന്‍ അന്വേഷണം നടത്തിവരുന്നതിനിടയിലാണ് നിലവില്‍ സിപിഐഎമ്മിന്‍റെ കോട്ടയായ വട്ടവടയില്‍ നിന്നും പ്രവര്‍ത്തകര്‍ കൂട്ടത്തോടെ സി പി ഐലേയ്ക്ക് ചേക്കേറിയത്. എന്നാല്‍ രാമരാജിനെ സിപിഐഎമ്മില്‍ നിന്നും പുറത്തായിരുന്നതെന്ന് സിപിഐഎം ജില്ലാ നേതൃത്വവും വ്യക്തമാക്കി.  സിപിഐഎമ്മിന്‍റെ കരുത്തുറ്റ കോട്ടയായ വട്ടവടയില്‍ രക്ത സാക്ഷിയായ അഭിമന്യുവിന് വേണ്ടി സ്മാരകവും ലൈബ്രറിയുമടക്കം സ്ഥാപിക്കുന്നതിന് നേതൃത്വം വഹിച്ച മുന്‍ പഞ്ചായത്ത് പ്രസിഡന്‍റ് രാമരാജ് അടക്കമുള്ള ഇരുനൂറ്റി അമ്പത് പേരാണ് നിലവില്‍ സിപിഐയിലേയ്ക്ക് പോയത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker