ന്യൂഡല്‍ഹി: ലോകത്തെ കൊവിഡ് ബാധിതരുടെ എണ്ണം 55 ലക്ഷത്തിലേക്ക് അടുക്കുന്നു. ഇതുവരെ ലോകവ്യാപകമായി 54,97,998 പേര്‍ക്കാണ് രോഗം ബാധിച്ചിട്ടുള്ളതെന്നാണ് ഔദ്യോഗിക കണക്കുകള്‍. 3,46,685 പേര്‍ക്കാണ് വൈറസ് ബാധയേത്തുടര്‍ന്ന് ജീവന് നഷ്ടമായത്. ഇതുവരെ 23,01,990 പേര്‍ക്ക് മാത്രമാണ് രോഗമുക്തി നേടാനായത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 94,205 പുതിയ കൊവിഡ് കേസുകളാണ് ലോകത്താകമാനം റിപ്പോര്‍ട്ട് ചെയ്തത്. 2,758 പേര്‍ക്കാണ് 24 മണിക്കൂറിനിടെ കോവിഡ് മൂലം ജീവന് നഷ്ടമായത്. കൊവിഡ് ഏറ്റവുമധികം ബാധിച്ച അമേരിക്കയില്‍ രോഗ ബാധിതരുടെ എണ്ണം 16.86 ലക്ഷം കടന്നു. 18,490 പേര്‍ക്കാണ് ഇവിടെ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. ഇതോടെ അമേരിക്കയില്‍ രോഗബാധിതരുടെ എണ്ണം 16,86,436 ആയി ഉയര്‍ന്നു. 99,300 പേരാണ് രാജ്യത്ത് വൈറസ് ബാധിച്ച് മരിച്ചത്. ഇതുവരെ 4,51,702 പേരാണ് രാജ്യത്ത് രോഗത്തെ അതിജീവിച്ചത്.
അമേരിക്ക കഴിഞ്ഞാല്‍ കൂടുതല്‍ ആളുകള്‍ കോവിഡ് ബാധിച്ച് മരിച്ചത് ബ്രിട്ടനിലാണ്. 36,793 പേരാണ് ഇവിടെ മരിച്ചത്. 2,59,559 പേര്‍ക്കാണ് ബ്രിട്ടനില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഇറ്റലിയില്‍ 32,785 പേരും കോവിഡ് ബാധിച്ചു മരിച്ചു. 2,29,858 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്.
കൂടുതല്‍ പേര്‍ക്കു രോഗം ബാധിച്ച രാജ്യങ്ങളുടെ പട്ടിക ചുവടെ:- രോഗബാധിതരുടെ എണ്ണം, ബ്രായ്ക്കറ്റില്‍ മരണസംഖ്യ) റഷ്യ-344,481 (3,541), ബ്രസീല്‍-363,618 (22,716), സ്പെയിന്-282,852 (28,752), ഫ്രാന്‍സ്-182,584 (28,367), ജര്‍മനി- 180,328 (8,371), തുര്‍ക്കി – 156,827 (4,340), ഇറാന് – 135,701 (7,417), പെറു – 119,959 (3,456), കാനഡ – 84,699 (6,424).