വാഷിംഗ്ടണ്‍ ഡിസി: ലോകത്താകമാനം കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാലരലക്ഷം കടന്നു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 4,56,284 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. രോഗം ബാധിച്ചവരുടെ എണ്ണം 85,78,010 ആയി. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ ഔദ്യോഗിക കണക്കുകള്‍ പ്രകാരമാണിത്.
ഇക്കഴിഞ്ഞ അഞ്ച് മണിക്കൂറിനിടെ 7,626 പേര്‍ക്കാണ് പുതിയതായി രോഗം ബാധിച്ചത്. ഈ സമയത്ത് 709 പേരുടെ ജീവന്‍ പൊലിയുകയും ചെയ്തു. കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ മുന്നില്‍ നില്‍ക്കുന്ന പത്ത് രാജ്യങ്ങളിലെ കണക്കുകള്‍ ഇനി പറയും വിധമാണ്. അമേരിക്ക- 22,63,651, ബ്രസീല്‍- 9,83,359, റഷ്യ- 5,61,091, ഇന്ത്യ- 3,81,091, ബ്രിട്ടന്‍- 3,00,469, സ്‌പെയിന്‍- 2,92,348, പെറു- 2,44,388, ഇറ്റലി- 2,38,159, ചിലി- 225,103, ഇറാന്‍- 197,647.
മേല്‍പറഞ്ഞ രാജ്യങ്ങളില്‍ കൊവിഡ് ബാധയേത്തുടര്‍ന്ന് ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം അമേരിക്ക- 1,20,688, ബ്രസീല്‍- 47,869, റഷ്യ- 7,660, ഇന്ത്യ- 12,604, ബ്രിട്ടന്‍- 42,288, സ്‌പെയിന്‍- 27,136, പെറു- 7,461, ഇറ്റലി- 34,514, ചിലി- 3,841, ഇറാന്‍- 9,272.