HealthKeralaNews

തൃശൂരില്‍ 40 പേര്‍ക്ക് കൂടി കൊവിഡ്; 30 പേര്‍ക്കും രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെ

തൃശൂര്‍: ജില്ലയില്‍ 40 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 60 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 514 ആണ്. തൃശൂര്‍ സ്വദേശികളായ 11 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2069 ആയി. ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 1537 ആണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 30 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. രോഗ ഉറവിടമറിയാത്ത 3 പേരും ആരോഗ്യപ്രവര്‍ത്തകയായ (26) തെക്കുകര സ്വദേശിയും രോഗബാധിതരായി. മങ്കര ക്ലസ്റ്ററില്‍ നിന്ന് 3 പേരും മിണാലൂര്‍, പട്ടാമ്പി ക്ലസ്റ്ററുകളില്‍ നിന്ന് 2 പേര്‍ വീതവും രോഗബാധിതരായി. ചാലക്കുടി, കുന്നംകുളം ക്ലസ്റ്ററുകളില്‍ നിന്ന് ഓരോരുത്തര്‍ക്ക് രോഗം ബാധിച്ചു. മറ്റ് സമ്പര്‍ക്കം വഴി 20 പേര്‍ രോഗികളായി. വിദേശത്ത് നിന്ന് തിരിച്ചെത്തിയ 5 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് തിരിച്ചെത്തിയ 2 പേരും രോഗം സ്ഥിരീകരിച്ചവരില്‍ ഉള്‍പ്പെടുന്നു. രോഗം സ്ഥീരികരിച്ച് തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജിലും മറ്റ് ആശുപത്രികളിലും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമായി കഴിയുന്നവര്‍.

തിങ്കളാഴ്ച്ചയിലെ കണക്ക്:

ഗവ. മെഡിക്കല്‍ കോളേജ് ത്യശ്ശൂര്‍ – 64, സി.എഫ്.എല്‍.ടി.സി ഇ.എസ്.ഐ -സി.ഡി എം.ജി കാവ്- 22, ജി.എച്ച് ത്യശ്ശൂര്‍-14, കൊടുങ്ങലൂര്‍ താലൂക്ക് ആശുപത്രി – 13, കില ബ്ലോക്ക് 1 ത്യശ്ശൂര്‍-70, കില ബ്ലോക്ക് 2 ത്യശ്ശൂര്‍- 62, വിദ്യ സി.എഫ്.എല്‍.ടി.സി വേലൂര്‍-131, എം.എം.എം കോവിഡ് കെയര്‍ സെന്റര്‍ ത്യശ്ശൂര്‍ – 20, ചാവക്കാട് താലൂക്ക് ആശുപത്രി -9, ചാലക്കുടി താലൂക്ക് ആശുപത്രി -10, സി.എഫ്.എല്‍.ടി.സി കൊരട്ടി – 30, കുന്നംകുളം താലൂക്ക് ആശുപത്രി -10, ജി.എച്ച് . ഇരിങ്ങാലക്കുട – 13, ഡി.എച്ച് . വടക്കാഞ്ചേരി – 1 , സെന്റ് ജെയിംസ് ചാലക്കുടി- 1, ഹോം ഐസോലേഷന്‍ – 4.

നിരീക്ഷണത്തില്‍ കഴിയുന്ന 10982 പേരില്‍ 10443 പേര്‍ വീടുകളിലും 539 പേര്‍ ആശുപത്രികളിലുമാണ.് കോവിഡ് സംശയിച്ച് 46 പേരേയാണ് തിങ്കളാഴ്ച ആശുപത്രിയില്‍ പുതിയതായി പ്രവേശിപ്പിച്ചിട്ടുള്ളത്. 834 പേരെ തിങ്കളാഴ്ച നിരീക്ഷണത്തില്‍ പുതിയതായി ചേര്‍ത്തു. 1488 പേരെ നിരീക്ഷണ കാലഘട്ടം അവസാനിച്ചതിനെ തുടര്‍ന്ന് നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കി. തിങ്കളാഴ്ച 580 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ ആകെ 47782 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുളളത്. ഇതില്‍ 46982 സാമ്പിളുകളുടെ പരിശോധന ഫലം വന്നിട്ടുണ്ട്. ഇനി 800 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. സെന്റിനല്‍ സര്‍വ്വൈലന്‍സിന്റെ ഭാഗമായി 11206 പേരുടെ സാമ്പിളുകള്‍ ഇതുവരെ കൂടുതലായി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. തിങ്കളാഴ്ച 364 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നിട്ടുളളത്. 74 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്‍കി. തിങ്കളാഴ്ച റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലുമായി 350 പേരെ ആകെ സ്‌ക്രീനിംഗ് ചെയ്തിട്ടുണ്ട്.

ജില്ലയിലെ പോസിറ്റീവ് കേസുകള്‍

1. ആരോഗ്യ പ്രവര്‍ത്തക – തെക്കുംക്കര സ്വദേശി – 26 സ്ത്രീ.
2. സമ്പര്‍ക്കം- മുളങ്കുന്നത്ത് കാവ്- 3 പെണ്‍കുട്ടി.
3. സമ്പര്‍ക്കം- മുളങ്കുന്നത്ത് കാവ്- 41 പുരുഷന്‍.
4. സമ്പര്‍ക്കം- വേലൂര്- 44 പുരുഷന്‍.
5. സമ്പര്‍ക്കം- വേലൂര്- 41 പുരുഷന്‍.
6. സമ്പര്‍ക്കം- അവണ്ണിശ്ശേരി – 62 പുരുഷന്‍.
7. സമ്പര്‍ക്കം- അവണ്ണിശ്ശേരി – 5 പെണ്‍കുട്ടി.
8. സമ്പര്‍ക്കം- അവണ്ണിശ്ശേരി – 37 സ്ത്രീ.
9. സമ്പര്‍ക്കം- കുന്നംകുളം- 11 പെണ്‍കുട്ടി.
10. സമ്പര്‍ക്കം- കുന്നംകുളം – 35 പുരുഷന്‍.
11. സമ്പര്‍ക്കം- കുന്നംകുളം- 67 പുരുഷന്‍.
12. സമ്പര്‍ക്കം- കോലഴി – 65 പുരുഷന്‍.
13. സമ്പര്‍ക്കം- കോലഴി – 25 സ്ത്രീ.
14. സമ്പര്‍ക്കം- കോലഴി – 60 സ്ത്രീ.
15. സമ്പര്‍ക്കം- കോലഴി – 82 സ്ത്രീ.
16. സമ്പര്‍ക്കം- തലപ്പിളളി – 14 പെണ്‍കുട്ടി.
17. സമ്പര്‍ക്കം- വടക്കാഞ്ചേരി – 45 സ്ത്രീ.
18. സമ്പര്‍ക്കം- വടക്കാഞ്ചേരി – 22 പുരുഷന്‍.
19. സമ്പര്‍ക്കം- വടക്കാഞ്ചേരി – 50 സ്ത്രീ.
20. സമ്പര്‍ക്കം- അവണ്ണിശ്ശേരി- 66 സ്ത്രീ.
21. സമ്പര്‍ക്കം- അവണ്ണിശ്ശേരി- 10 ആണ്‍കുട്ടി.
22. ചാലക്കുടി ക്ലസ്റ്റര്‍- മേലൂര്‍ – 80 പുരുഷന്‍.
23. കുന്നംകുളം ക്ലസ്റ്റര്‍- കോലഴി – 18 ആണ്‍കുട്ടി.
24. മങ്കര ക്ലസ്റ്റര്‍- വടക്കാഞ്ചേരി – 4 മാസം പെണ്‍കുട്ടി.
25. മങ്കര ക്ലസ്റ്റര്‍- വടക്കാഞ്ചേരി – 23 സ്ത്രീ.
26. മങ്കര ക്ലസ്റ്റര്‍- വടക്കാഞ്ചേരി – 3 പെണ്‍കുട്ടി.
27. മിണാലൂര്‍ ക്ലസ്റ്റര്‍- വടക്കാഞ്ചേരി – 10 ആണ്‍കുട്ടി.
28. മിണാലൂര്‍ ക്ലസ്റ്റര്‍- വടക്കാഞ്ചേരി – 12 ആണ്‍കുട്ടി.
29. പട്ടാമ്പി ക്ലസ്റ്റര്‍- പോര്‍ക്കുളം – 74 സ്ത്രീ.
30. പട്ടാമ്പി ക്ലസ്റ്റര്‍- വടക്കാഞ്ചരി – 47 പുരുഷന്‍.
31. സൗദിയില്‍ നിന്ന് വന്ന വളളത്തോള്‍ നഗര്‍ സ്വദേശി – 32 പുരുഷന്‍.
32. ദുബായില്‍ നിന്ന് വന്ന എളവളളി സ്വദേശി – 44 പുരുഷന്‍.
33. ദുബായില്‍ നിന്ന് വന്ന പൊറത്തിശ്ശേരി സ്വദേശി – 33 പുരുഷന്‍.
34. ദുബായില്‍ നിന്ന് വന്ന വേളൂക്കര സ്വദേശി – 28 പുരുഷന്‍.
35. ദുബായില്‍ നിന്ന് വന്ന വാടാനപ്പിളളി സ്വദേശി – 44 പുരുഷന്‍.
36. ആന്റമാനില്‍ നിന്ന് വന്ന എരുമ്മപ്പെട്ടി സ്വദേശി – 65 പുരുഷന്‍.
37. ആന്ധ്രപ്രദേശില്‍ നിന്ന് വന്ന മുളങ്കുന്നത്ത് കാവ് സ്വദേശി – 31 പുരുഷന്‍.
38. ഉറവിടമറിയാത്ത പോര്‍ക്കുളം സ്വദേശി – 38 പുരുഷന്‍.
39. ഉറവിടമറിയാത്ത എരുമ്മപ്പെട്ടി സ്വദേശി – 67 പുരുഷന്‍.
40. ഉറവിടമറിയാത്ത വെളൂത്തുര്‍ സ്വദേശി – 68 പുരുഷന്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker