25.9 C
Kottayam
Friday, November 15, 2024
test1
test1

സംസ്ഥാനത്ത് ഇന്ന് 22,056 പേര്‍ക്ക് കൊവിഡ്

Must read

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 22,056 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3931, തൃശൂര്‍ 3005, കോഴിക്കോട് 2400, എറണാകുളം 2397, പാലക്കാട് 1649, കൊല്ലം 1462, ആലപ്പുഴ 1461, കണ്ണൂര്‍ 1179, തിരുവനന്തപുരം 1101, കോട്ടയം 1067, കാസര്‍ഗോഡ് 895, വയനാട് 685, പത്തനംതിട്ട 549, ഇടുക്കി 375 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന പരിശോധനയാണ് നടന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,96,902 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.2 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,67,33,694 സാമ്പിളുകളാണ് പരിശോധിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 131 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 16,457 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 120 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 20,960 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 876 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 3679, തൃശൂര്‍ 2989, കോഴിക്കോട് 2367, എറണാകുളം 2296, പാലക്കാട് 1196, കൊല്ലം 1451, ആലപ്പുഴ 1446, കണ്ണൂര്‍ 1086, തിരുവനന്തപുരം 991, കോട്ടയം 1017, കാസര്‍ഗോഡ് 875, വയനാട് 676, പത്തനംതിട്ട 527, ഇടുക്കി 364 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

100 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 18, പാലക്കാട്, കാസര്‍ഗോഡ് 14 വീതം, പത്തനംതിട്ട 10, കോട്ടയം 8, കൊല്ലം, തൃശൂര്‍ 7 വീതം, തിരുവനന്തപുരം, എറണാകുളം 5 വീതം, ആലപ്പുഴ, വയനാട് 4 വീതം, കോഴിക്കോട് 3, മലപ്പുറം 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 17,761 പേര്‍ രോഗമുക്തി നേടി.

തിരുവനന്തപുരം 1226, കൊല്ലം 2484, പത്തനംതിട്ട 488, ആലപ്പുഴ 624, കോട്ടയം 821, ഇടുക്കി 355, എറണാകുളം 1993, തൃശൂര്‍ 2034, പാലക്കാട് 1080, മലപ്പുറം 2557, കോഴിക്കോട് 2091, വയനാട് 441, കണ്ണൂര്‍ 1025, കാസര്‍ഗോഡ് 542 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,49,534 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

31,60,804 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,46,211 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,19,098 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 27,113 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3125 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

തന്റെ വീട്ടിൽ താമസിക്കുന്നത് കുടുംബസുഹൃത്തെന്ന് സരിൻ, ആധാരവുമായി സൗമ്യ; സരിനൊപ്പം ഭാര്യയും വാർത്താസമ്മേളനത്തിൽ

പാലക്കാട്: പ്രതിപക്ഷ നേതാവ് വിഡി സതീശന്‍റെ ആരോപണങ്ങൾക്ക് മറുപടിയുമായി പാലക്കാട്ടെ ഇടതു സ്വതന്ത്ര സ്ഥാനാർത്ഥി ഡോ. പി സരിൻ. ഭാര്യ ഡോ സൗമ്യയുമായി ചേർന്ന് നടത്തിയ വാർത്താസമ്മേളനത്തിൽ സരിൻ പ്രതിപക്ഷ നേതാവിനെ വെല്ലുവിളിച്ച് വീട്ടിലേക്കും...

71,38,32,00,000 രൂപ! ;മെറ്റയ്ക്ക് പിഴയിട്ട് യൂറോപ്യൻ യൂണിയൻ,ചെയ്ത തെറ്റ് എല്ലാവരെയും ബാധിയ്ക്കുക്കുന്നത്

വാഷിംഗ്ടൺ; ഫേസ്ബുക്ക് -വാട്സ്ആപ്പ് ഉടമകളായ മെറ്റയ്‌ക്കെതിരെ പിഴയിട്ട് യൂറോപ്യൻ യൂണിയൻ. 800 മില്യൺ യൂറോയോളം ആണ്  യൂറോപ്യൻ യൂണിയൻ മെറ്റക്കെതിരെ ചുമത്തിയ പിഴ തുക. അതായത് 71,38,32,00,000 രൂപ.ഗുരുതര കുറ്റങ്ങൾ ചുമത്തിയാണ് യൂറോപ്യൻ...

അമേരിക്കയിൽ നാശം വിതച്ച് സാറ കെടുങ്കാറ്റ് ; പി ന്നാലെ വരുന്ന പേമാരിയിൽ മണ്ണൊലിപ്പും മിന്നൽപ്രളയവും; ജാഗ്രതാ ന

വാഷിംഗ്ടൺ; അമേരിക്കയിൽ നാശം വിതച്ച് ഉഷ്ണമേഖല കൊടുങ്കാറ്റായ സാറ. മദ്ധ്യ അമേരിക്കയിലും മെക്‌സിക്കോയുടെ തെക്കൻ മേഖലയിലുമാണ് കൊടുങ്കാറ്റ് നാശം വിതയ്ക്കുന്നത്.ഹോണ്ടുറാസിൽ വലിയ രീതിയിലുള്ള മണ്ണിടിച്ചിലിന് കാരണമായതിന് പിന്നാലെയാണ് ഉഷ്ണ മേഖലാ കൊടുങ്കാറ്റായ സാറ...

റഹീമിൻ്റെ മോചനം: സമാഹരിച്ചത് 47.87 കോടി, ചെലവ് 36. 27 കോടി; ബാക്കി തുക സംബന്ധിച്ച തീരുമാനം മോചനത്തിന് ശേഷം

കോഴിക്കോട്: സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിൻ്റെ മോചനത്തിനായി സമാഹരിച്ച പൂർണ്ണമായ കണക്കുകൾ പുറത്തു വിട്ട് റഹീം നിയമ സഹായ സമിതി. റഹീമിന്റെ മോചനത്തിനായി 47 കോടി 87 ലക്ഷത്തി...

ശ്രീലങ്കയിൽ ചുവപ്പ് മുന്നേറ്റം തുടരുന്നു, പാർലമെന്റ് തെരഞ്ഞെടുപ്പിലും ഇടതിന് വൻ നേട്ടം

കൊളംബോ: ശ്രീലങ്കൻ പാർലമെന്റ് തെരഞ്ഞെടുപ്പിലും ഇടത് മുന്നേറ്റം. 225 അംഗ പാർലമെന്റിൽ പ്രസിഡന്റ് അനുര കുമാര ദിസനായകെയുടെ നാഷനൽ പീപ്ൾസ് പവർ(എൻപിപി)123 സീറ്റുകൾ​ നേടി കേവല ഭൂരിപക്ഷം നേടി. കേവല ഭൂരിപക്ഷത്തിന് ആവശ്യമായ...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.