ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് പിടിമുറുക്കുന്നു. പ്രതിദിന രോഗബാധിതരുടെ എണ്ണത്തിലും മരണത്തിലും വന്‍ വര്‍ധനയാണ് രേഖപ്പെടുത്തുന്നത്. ശനിയാഴ്ച മാത്രം 20,132 പേര്‍ക്കാണ് രോഗം ബാധിച്ചത്. 414 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയില്‍ ഒരുദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഏറ്റവും ഉയര്‍ന്ന കോവിഡ് നിരക്കാണിത്.
ആഗോളതലത്തില്‍ പ്രതിദിന രോഗബാധിതരുടെ എണ്ണത്തില്‍ അമേരിക്കയ്ക്ക് പിന്നില്‍ രണ്ടാമതായിരുന്നു ഇന്ത്യയുടെ സ്ഥാനം. ഇതോടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 5,29,577 ആയി. മരണം 16,103 ആയി. ശനിയാഴ്ച 14,229 പേര്‍കൂടി രോഗമുക്തരായതോടെ ഇതുവരെ രോഗത്തെ അതിജീവിച്ചവരുടെ എണ്ണം 3,10,146 ആയി.
വൈറസ് ബാധിച്ച് നിലവില്‍ 2,03,272 പേരാണ് ചികിത്സയിലുള്ളത്. രാജ്യത്ത് മഹാരാഷ്ട്ര, തമിഴ്‌നാട്, ഡല്‍ഹി സംസ്ഥാനങ്ങളിലാണ് കൊവിഡ് വ്യാപനം ഏറെ രൂക്ഷം. മഹാരാഷ്ട്രയില്‍ ഇതുവരെ 1,59,133 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 7,273 പേര്‍ മരിച്ചു.
ഡല്‍ഹിയില്‍ രോഗബാധിതരുടെ എണ്ണം 80,188 ആയും മരണസംഖ്യ 2,558ആയും ഉയര്‍ന്നു. തമിഴ്‌നാട്ടില്‍ രോഗം ബാധിച്ചവരുടെ എണ്ണം 78,335 ആയി. മരണം 1,025.ഗുജറാത്തിലും സ്ഥിതിഗതികള്‍ ഒട്ടും ആശാവഹമല്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇവിടെ രോഗം രോഗം ബാധിച്ചവരുടെ എണ്ണം 30,771 ആയി. മരണം 1,790.