ന്യൂഡല്‍ഹി: ആശങ്ക വര്‍ധിപ്പിച്ച് രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. 24 മണിക്കൂറിനിടെ 14,516 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനവാണിത്. ഇതോടെ രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 3,95,048 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 375 പേര്‍ മരിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് മരണം 12,948 ആയി.
മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണം അനിയന്ത്രിതമായി വര്‍ധിക്കുകയാണ്. സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 3,827 പേര്‍ക്ക് രോഗം ബാധിക്കുകയും 142 പേര്‍ മരിക്കുകയും ചെയ്തു. ഇതില്‍ 114 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മുംബൈയിലാണ്. മുംബൈയില്‍ 1,264 പേര്‍ക്കാണ് പുതിയതായി രോഗം ബാധിച്ചത്. ഇതോടെ സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം 1,24,331 ആയി. 5,893 പേര്‍ക്ക് ജീവന്‍ നഷ്ടമായി.
ഡല്‍ഹിയില്‍ റാപിഡ് ആന്റിജന്‍ കിറ്റ് ഉപയോഗിച്ചുള്ള പരിശോധന വ്യാപകമാക്കി. ഇന്നലെ 12,680 പേരെ പരിശോധിച്ചപ്പോള്‍ 951 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തമിഴ്നാട്ടില്‍ കൊവിഡ് കേസുകള്‍ 54,000 കടന്നു. ആകെ പോസിറ്റീവ് കേസുകള്‍ 54,449ഉം മരണം 666ഉം ആയി. ചെന്നൈയില്‍ ആകെ രോഗബാധിതര്‍ 38,327 ആണ്. ഡല്‍ഹിയില്‍ 24 മണിക്കൂറിനിടെ 3137 പോസിറ്റീവ് കേസുകളും 66 മരണവും റിപ്പോര്‍ട്ട് ചെയ്തു. ആകെ കൊവിഡ് കേസുകള്‍ 53116ഉം മരണം 2035ഉം ആയി. അഞ്ച് ദിവസം കൊണ്ടാണ് 40000ല്‍ നിന്ന് 50000 കടന്നത്.