HealthKeralaNews

കോട്ടയം ജില്ലയില്‍ 585 പേര്‍ക്കു കൂടി കോവിഡ്

കോട്ടയം: ജില്ലയില്‍ പുതിയതായി 585 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 581 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഒരു ആരോഗ്യ പ്രവര്‍ത്തകനും സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ മൂന്നു പേരും രോഗബാധിതരായി. പുതിയതായി 5548 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.

രോഗം ബാധിച്ചവരില്‍ 289 പുരുഷന്‍മാരും 221 സ്ത്രീകളും 75 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 84 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

399 പേര്‍ രോഗമുക്തരായി. 4680 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 36069 പേര്‍ കോവിഡ് ബാധിതരായി. 31335 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 12373 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.

കോട്ടയം – 79

തലയോലപ്പറമ്പ്- 44

എരുമേലി-22

കാഞ്ഞിരപ്പള്ളി -21

മാഞ്ഞൂര്‍-20

മുണ്ടക്കയം -19

കുമരകം -18

അതിരമ്പുഴ, ചങ്ങനാശേരി -14

പാലാ, ഏറ്റുമാനൂര്‍, കാണക്കാരി – 12

വെച്ചൂര്‍, മീനച്ചില്‍ -11

തൃക്കൊടിത്താനം, പനച്ചിക്കാട്, നെടുംകുന്നം, വാകത്താനം -10

കടപ്ലാമറ്റം, കടുത്തുരുത്തി, ഭരണങ്ങാനം -9

വൈക്കം, കൂരോപ്പട, ടി.വി പുരം, മണര്‍കാട് – 8

ചിറക്കടവ്, കുറിച്ചി, വാഴപ്പള്ളി, പാമ്പാടി – 7

വാഴൂര്‍, മറവന്തുരുത്ത്, കിടങ്ങൂര്‍, എലിക്കുളം, മരങ്ങാട്ടുപിള്ളി, ആര്‍പ്പൂക്കര – 6

ഉദയനാപുരം, കുറവിലങ്ങാട്, അയ്മനം,തലയാഴം – 5

മേലുകാവ്, രാമപുരം,ഈരാറ്റുപേട്ട, മുളക്കുളം,മാടപ്പള്ളി, കോരുത്തോട്, തിരുവാര്‍പ്പ്, പുതുപ്പള്ളി, കരൂര്‍, കൊഴുവനാല്‍, മീനടം – 4

പായിപ്പാട്, പൂഞ്ഞാര്‍, അയര്‍ക്കുന്നം, മൂന്നിലവ്, ഉഴവൂര്‍, മണിമല,തലനാട്, നീണ്ടൂര്‍ – 3

വെളിയന്നൂര്‍, മുത്തോലി, വെള്ളൂര്‍, കറുകച്ചാല്‍, കങ്ങഴ, തീക്കോയി, വെള്ളാവൂര്‍, ഞീഴൂര്‍,പൂഞ്ഞാര്‍ തെക്കേക്കര, ചെമ്പ് – 2

വിജയപുരം, കടനാട്, പാറത്തോട്, തിടനാട്, കല്ലറ – 1

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker