തൃശൂര്‍ ജില്ലയില്‍ 3 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. മെയ് 17 ന് അബുദാബിയില്‍ നിന്നെത്തിയ പുതുക്കാട് സ്വദേശി (31), വേലുപ്പാടം സ്വദേശി (55), മാള സ്വദേശി (31) എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
ജില്ലയില്‍ വീടുകളില്‍ 8293 പേരും ആശുപത്രികളില്‍ 41 പേരും ഉള്‍പ്പെടെ ആകെ 8334 പേരാണ് നിരീക്ഷണത്തിലുളളത്. വ്യാഴാഴ്ച (മെയ് 21) നിരീക്ഷണത്തിന്റെ ഭാഗമായി 12 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്ന് പേരെ ഡിസ്ചാര്‍ജ്ജ് ചെയ്തു.
വ്യാഴാഴ്ച (മെയ് 21) അയച്ച 69 സാമ്പിളുകള്‍ ഉള്‍പ്പെടെ ഇതു വരെ 1706 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. അതില്‍ 1594 സാമ്പിളുകളുടെ ഫലം വന്നിട്ടുണ്ട്. 112 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. വിവിധ മേഖലയിലുളള 384 ആളുകളുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു.353 ഫോണ്‍കോളുകള്‍ ജില്ലാ കണ്‍ട്രോള്‍ സെല്ലില്‍ ലഭിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News