പത്തനംതിട്ട : ശബരിമലയിൽ കൂടുതൽ പേർക്ക് കൂടി കോവിഡ് വന്നതോടെ ശബരിമലയിൽ എത്തുന്ന തീർത്ഥടകാരുടെ കോവിഡ് പരിശോധന ഒന്നൂടെ ശക്തമാക്കി. സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലായി 48 പേർക്കാണ് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്. സന്നിധാനത്ത് 238 പേരില്‍ നടത്തിയ റാപ്പിഡ് പരിശോധനയിൽ 36 പേർക്ക് കൊവിഡ് കണ്ടെത്തി.
18 പോലീസ് ഉദ്യോഗസ്ഥർ, 17 ദേവസ്വം ബോർഡ് ജീവനക്കാർ , ഒരു ഹോട്ടൽ ജീവനക്കാരന്‍ എന്നിവർക്കാണ് രോഗം സ്ഥിരികരിച്ചത്. നിലക്കലില്‍ ഏഴ് പൊലീസുകാരുള്‍പ്പടെ പതിനൊന്ന് പേര്‍ക്കും പമ്പയില്‍ ഒരുഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥനും രോഗം സ്ഥിരികരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം മാത്രം സാന്നിധാനത്ത് മുപ്പത്തിലധികം പേർക്കാണ് കോവിഡ് പോസിറ്റീവ് ആയത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News