പൂച്ചകളെ ഉമ്മവെക്കരുത്! കൊവിഡ് പകരാന്‍ സാധ്യതയെന്ന് ഗവേഷകര്‍
ലണ്ടന്‍: പൂച്ചകളില്‍ നിന്ന് മറ്റു പൂച്ചകളിലേക്ക് കൊവിഡ് പകരുമെന്ന വെളിപ്പെടുത്തലുമായി ഗവേഷകര്‍. എന്നാല്‍ പൂച്ചകളില്‍ പലപ്പോഴും കൊവിഡ് രോഗലക്ഷണങ്ങള്‍ പ്രകടമാകില്ലെന്നും ശാസ്ത്രജ്ഞര്‍ പറഞ്ഞു. മനുഷ്യരില്‍ നിന്നാണ് കൊവിഡ് പൂച്ചകളിലേക്ക് പകരുന്നത്. ഇവയില്‍ നിന്ന് തിരിച്ച് രോഗം പകരുമോ എന്നതിന് ഇപ്പോഴും ഉത്തരം കണ്ടെത്താനായിട്ടില്ല. അതുകൊണ്ട് തന്നെ പൂച്ചകളെ ഉമ്മവെക്കരുതെന്നും ഒരുപക്ഷേ അതു വഴി വൈറസ് ശരീരത്തിലെത്താമെന്നും വൈറസ് വിദഗ്ധന്‍ പീറ്റര്‍ ഹാഫ്മാന്‍ പറഞ്ഞു.
വിസ്‌കോന്‍സിന്‍ സ്‌കൂള്‍ ഓഫ് വെറ്ററിനറി മെഡിസിന്റെ സഹായത്തോടെ നടത്തിയ പരീക്ഷണഫലം ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിനിലാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. ഒരു കൊവിഡ് രോഗിയെയും മനുഷ്യരില്‍ നിന്ന് രോഗം പകര്‍ന്ന മൂന്ന് പൂച്ചകളെയുമാണ് പരീക്ഷണ വിധേയമാക്കിയത്. അവക്കൊപ്പം മൂന്നുപൂച്ചകളെയും കഴിയാന്‍ അനുവദിച്ചു. കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ മൂന്നുപൂച്ചകളിലേക്കും വൈറസ് പടര്‍ന്നതായി കണ്ടെത്തി. എന്നാല്‍ മൂന്നുപൂച്ചകളിലും രോഗലക്ഷണങ്ങള്‍ പ്രകടമായില്ല.
വളര്‍ത്തുമൃഗങ്ങളില്‍ നിന്നാണ് പലര്‍ക്കും പകര്‍ച്ചവ്യാധികള്‍ ഉണ്ടാകുന്നത്. അതുകൊണ്ട് തന്നെ പൂച്ചകളെപ്പോലെയുള്ള വളര്‍ത്തു മൃഗങ്ങളില്‍ നിന്ന് ശ്രദ്ധാപൂര്‍വ്വം അകലം പാലിക്കുകയാകും നല്ലതെന്നും മുന്നറിയിപ്പ് നല്‍കുന്നു.