HealthKeralaNews

മലപ്പുറത്ത് വീണ്ടും കൂട്ട കൊവിഡ് ബാധ; രണ്ടു സ്‌കൂളുകളിലെ 180 പേര്‍ക്ക് കൊവിഡ്

എരമംഗലം: മലപ്പുറം ജില്ലയില്‍ വീണ്ടും കൂട്ട കൊവിഡ് ബാധ. പൊന്നാനിക്കു സമീപം മാറഞ്ചേരി, വന്നേരി ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ 180 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ 442 പേര്‍ക്കാണ് ഇവിടെ കൊവിഡ് സ്ഥിരീകരിച്ചത്.

രണ്ട് ഘട്ടങ്ങളിലായാണ് ഇവിടെ ഇത്രയേറെ പേര്‍ക്ക് സ്ഥിരീകരിച്ചത്. മാറഞ്ചേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 94 വിദ്യാര്‍ഥികള്‍ക്കും ഒരു അധ്യാപകനും കോവിഡ് സ്ഥിരീകരിച്ചു. വന്നേരി ഹയര്‍ സെക്കന്ററി സ്‌കൂളില്‍ 85 പേര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.

നേരത്തെ 262 പേര്‍ക്കാണ് വൈറസ് പകര്‍ന്നതായി കണ്ടെത്തിയിരുന്നത്. പോസിറ്റീവായവരുമായി സമ്പര്‍ക്കമുള്ളവരുടെയും പരിശോധന നടത്തിയിട്ടുണ്ടെങ്കിലും ഫലം പുറത്തു വന്നിട്ടില്ല. സമീപത്തെ മറ്റു സ്‌കൂളുകളിലെ ഫലവും വരാനുണ്ട്. ഇതോടെ പ്രദേശത്ത് തന്നെ ആശങ്ക ഉയരുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button