ന്യൂഡല്‍ഹി: കേരളം ഉള്‍പ്പെടെയുള്ള ചില സംസ്ഥാനങ്ങളിലെ കൊവിഡ് സാഹചര്യം ആശങ്കപ്പെടുത്തുന്നുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ കേസുകള്‍ വര്‍ധിക്കുന്നത് ആശങ്കപ്പെടുത്തുന്ന സാഹചര്യമാണ്. കേസുകള്‍ നിയന്ത്രിക്കുന്നതിനുള്ള പദ്ധതികള്‍ തയ്യാറാക്കുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷന്‍ വ്യക്തമാക്കി.
ഉത്സവ സീസണില്‍ കേരളം, പശ്ചിമ ബംഗാള്‍, മഹാരാഷ്ട്ര, കര്‍ണാടക, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ചു. രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ള കൊവിഡ് രോഗികളില്‍ 78 ശതമാനവും കേരളം ഉള്‍പ്പെടെയുള്ള പത്ത് സംസ്ഥാനങ്ങളില്‍ നിന്നാണ്. കോവിഡ്സൂപ്പര്‍ സ്പ്രെഡ് സാഹചര്യം ഒഴിവാക്കണമെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News