തിരുവനന്തപുരം: പകര്‍ച്ചവ്യാധി നിയമത്തില്‍ ഭേദഗതി വരുത്തി സര്‍ക്കാര്‍ പുതിയ വിജ്ഞാപനം പുറത്തിറക്കി. പുതിയ നിയമപ്രകാരം പൊതു സ്ഥലങ്ങളിലോ, റോഡിലോ ഫുഡ്പാത്തിലോ തുപ്പാന്‍ അനുവാദമില്ല. മാസ്‌ക് കര്‍ശനമാക്കുകയും ചെയ്തു. സംസ്ഥാനത്ത് സമ്പര്‍ക്കം മൂലമുള്ള രോഗബാധ വര്‍ധിക്കുന്നതിന്റെ ഭാഗമായാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നത്.
നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയമപ്രകാരം കേസെടുക്കും. മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നവര്‍ക്ക് 20,000 രൂപ പിഴയും രണ്ടു വര്‍ഷം വരെ തടവും ലഭിക്കും. കഴിഞ്ഞ ദിവസം കൊച്ചിയിലെ ചമ്പക്കര മാര്‍ക്കറ്റില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ കച്ചവടത്തിനെത്തിയ അന്‍പതോളം ആളുകളെ പോലീസ് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തിരുന്നു.
വിവാഹച്ചടങ്ങുകളില്‍ ഒരേ സമയത്ത് പരമാവധി 50 പേര്‍ക്ക് മാത്രമേ പങ്കെടുക്കാനാകൂ. മരണാനന്തര ചടങ്ങുകളില്‍ 20 പേര്‍ക്കും. ഇവിടെയും സാമൂഹ്യ അകലം പാലിക്കണമെന്നത് നിര്‍ബന്ധമാണ്. ധര്‍ണ സമരം, ഘോഷയാത്ര, സമ്മേളനങ്ങള്‍, മറ്റു കൂടിച്ചേരലുകള്‍ എന്നിവയ്ക്ക് മുന്‍കൂര്‍ അനുമതി വേണം.
മറ്റു സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും എത്തുന്നവര്‍ക്ക് ഇ – ജാഗ്രതയില്‍ വിവരങ്ങള്‍ രേഖപ്പെടുത്തണം. സംസ്ഥാനത്ത് 135 ഹോട്ട്സ്പോട്ടുകള്‍ ഇതുവരെ ഉണ്ടായിട്ടുണ്ട്. കൂടുതല്‍ സ്ഥിതി രൂക്ഷമായ കൊച്ചിയിലും തിരുവനന്തപുരത്തും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.