KeralaNews

മലപ്പുറത്ത് ട്രിപ്പിള്‍ ലോക്ഡൗണിന് പുല്ലുവില കല്‍പ്പിച്ച് കൂട്ടം കൂടി ബിരിയാണി പാചകം; പോലീസ് എത്തിയതോടെ ഒത്തുകൂടിയവര്‍ ഓടി രക്ഷപ്പെട്ടു

മലപ്പുറം: ട്രിപ്പിള്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ കളക്ടര്‍ നേരിയ ഇളവ് വരുത്തിയതോടെ ജില്ലയില്‍ നിയമം ലംഘിച്ച് ഒത്തുകൂടുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്നു. കരുവാരകുണ്ടില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് മുപ്പതോളം പേരാണ് ബിരിയാണിയുണ്ടാക്കാന്‍ ഒത്തുകൂടിയത്.

കരുവാരകുണ്ട് ഇരിങ്ങാട്ടിരിയില്‍ സ്വകാര്യ വ്യക്തിയുടെ പറമ്ബില്‍ ഒത്തുകൂടിയവര്‍ പൊലീസ് അതുവഴി എത്തിയത് കണ്ട് പലവഴി ഓടി രക്ഷപ്പെട്ടു. ഇവര്‍ ബിരിയാണിയുണ്ടാക്കാന്‍ എത്തിച്ച പാത്രങ്ങളും സ്ഥലത്തെത്തുന്നതിന് ഉപയോഗിച്ച വാഹനങ്ങളും കരുവാരകുണ്ട് പൊലീസ് പിടിച്ചെടുത്തു.

ഈയാഴ്ച മുന്‍പും ട്രിപ്പിള്‍ ലോക്ഡൗണ്‍ ലംഘിച്ച് അല്‍ഫഹം ഉണ്ടാക്കാന്‍ മലപ്പുറം ജില്ലയില്‍ മഞ്ചേരി നെല്ലിക്കുത്തില്‍ യുവാക്കള്‍ ശ്രമിച്ചിരുന്നു. പോലീസെത്തിയപ്പോഴേക്കും ഇവര്‍ അല്‍ഫഹം ഉപേക്ഷിച്ച് കടന്നുകളഞ്ഞു.സംസ്ഥാനത്ത് ഏറ്റവുമധികം കൊവിഡ് സ്ഥിരീകരിക്കുന്ന ജില്ലകളില്‍ ഇപ്പോഴും ഒന്നാമത് മലപ്പുറമാണ്.

സംസ്ഥാനത്ത് ഇന്ന് 24, 166 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. മലപ്പുറത്താണ് ഇന്ന് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം ബാധിച്ചത്. 4212 പേര്‍ക്കാണ് മലപ്പുറത്ത് കൊവിഡ് ബാധിച്ചത്. തിരുവനന്തപുരം 3210, എറണാകുളം 2779, പാലക്കാട് 2592, കൊല്ലം 2111, തൃശൂര്‍ 1938, ആലപ്പുഴ 1591, കോഴിക്കോട് 1521, കണ്ണൂര്‍ 1023, കോട്ടയം 919, പത്തനംതിട്ട 800, കാസര്‍ഗോഡ് 584, ഇടുക്കി 571, വയനാട് 315 എന്നിങ്ങനേയാണ് മറ്റു ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button