തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കൊവിഡ് രോഗി ജീവനൊടുക്കാന്‍ ശ്രമിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കൊവിഡ് രോഗി ജീവനൊടുക്കാന്‍ ശ്രമിച്ച് ഗുരുതരാവസ്ഥയില്‍. മെഡിക്കല്‍ കോളജില്‍ കൊവിഡ് വാര്‍ഡിലായിരുന്നു സംഭവം. ചൊവ്വാഴ്ച ആശുപത്രിയില്‍നിന്നും മുങ്ങിയ ആനാട് സ്വദേശിയായ യുവാവാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്.
ആശുപത്രിയില്‍നിന്നും മുങ്ങിയ ഇയാളെ നാട്ടുകാര്‍ പിടികൂടി തിരികെ എത്തിച്ചിരുന്നു. ഇന്ന് രാവിലെയാണ് ആശുപത്രിയിലെ വാര്‍ഡിനുള്ളില്‍ ജീവനൊടുക്കാന്‍ ശ്രമിച്ചത്. അതീവ ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് ഇയാള്‍.
യുവാവ് രണ്ടാഴ്ചയായി കൊവിഡ് ബാധിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ഇയാളുടെ അവസാന കൊവിഡ് പരിശോധനാ ഫലവും നെഗറ്റീവ് ആയിരുന്നു. രണ്ട് ദിവസത്തിനു ശേഷം ഇയാള്‍ക്ക് ആശുപത്രിവിടാനാകുമായിരുന്നു. ഇയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത് എവിടെ നി ന്നാണെന്ന് കണ്ടെത്താനായിരുന്നില്ല.