കൊച്ചി:കേരളത്തിൽ ഒരു കോവിഡ് മരണം കൂടി.കാക്കനാട്ടെ കന്യാസ്ത്രീ മഠത്തിലെ കിടപ്പുരോഗിയാണ് മരിച്ചത്. കുറച്ചു ദിവസങ്ങളായി ഇവരുടെ ആരോഗ്യനില മോശമായി തുടരുന്നതിനിടെയാണ് മരണം സംഭവിച്ചത്. ഇവർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.
കന്യാസ്ത്രീകളടക്കം 139 പേരാണ് കാക്കനാട്ടെ മഠത്തിലുള്ളത്. ഇവർക്കെല്ലാം ആന്റിജൻ പരിശോധന നടത്തിയിരുന്നു. ഇവരിൽ 43 പേർക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു. 23 കിടപ്പ് രോഗികളും ഈ മഠത്തിലുണ്ട്.
വ്യാഴാഴ്ച മരിച്ച കോഴിക്കോട് , കാരപ്പറമ്പ് സ്വദേശി റുഖ്യാബിയ്ക്കും രോഗം സ്ഥിരീകരിച്ചത്. 57 വയസ്സായിരുന്നു. പക്ഷാഘാതത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിൽസയിലായിരുന്നു റുഖ്യാബി. ഇവരുടെ ബന്ധുവിന് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News